ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഭൂരിഭാഗം നടുവേദന നട്ടെല്ലുകൾക്കോ അല്ലെങ്കിൽ നട്ടെല്ലിന് ഇരുവശത്തുള്ള പേശികൾക്കു വരുന്ന ക്ഷതം അല്ലെങ്കിൽ തേയ്മാനം കാരണം വരുന്ന ഒരു വേദനയാണ് ഇത്.. ഇങ്ങനെ വരുന്ന വേദനകൾ നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ മാനേജ് ചെയ്യാൻ സാധിക്കുന്നതാണ്.. ഇത്തരത്തിൽ ശരീരത്തിൽ വേദന വരുമ്പോൾ ഇതിനായിട്ട് ഒരു ഹോസ്പിറ്റലിൽ പോയി.
ഡോക്ടറെ കാണിക്കേണ്ട ആവശ്യം വരുന്നില്ല.. എന്നാൽ നമ്മുടെ ഇപ്പോഴത്തെ ജീവിതശൈലി എന്നു പറയുന്നത് വളരെ മടിയന്മാരായ ഒരു അവസ്ഥയാണ്.. ഇന്ന് പലർക്കും ഇരുന്ന് ജോലിയാണ് ചെയ്യേണ്ടി വരുന്നത് അതുപോലെതന്നെ വ്യായാമക്കുറവ് നല്ലപോലെ ഉണ്ട്.. ഇതെല്ലാം കാരണം ഒരു ചെറിയ സ്ട്രെയിൻ വരുമ്പോൾ തന്നെ നമ്മുടെ നടുവിന് വേദന അല്ലെങ്കിൽ ഉളുക്ക് സംഭവിക്കുന്നു.. എ.ഇങ്ങനെ ഉണ്ടാകുന്ന ഒരു വേദനയ്ക്ക്.
നമ്മൾ ആദ്യം ചെയ്യേണ്ടത് നമ്മൾ പൂർണ്ണമായും റസ്റ്റ് എടുക്കുക എന്നുള്ളതാണ്.. റസ്റ്റ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നടുവ് നിവർന്ന് കിടന്നുകൊണ്ട് തന്നെ എടുക്കണം.. നിവർന്ന് കിടക്കാൻ ബുദ്ധിമുട്ടുള്ള ആളുകളാണ് എങ്കിൽ മുട്ട്കൾക്ക് താഴെ ഒരു തലയണ വെച്ച് സപ്പോർട്ടിന് കൊടുക്കാം..
അതല്ലെങ്കിൽ ചെരിഞ്ഞ് നടു നിവർന്നു കിടന്നാലും മതി.. ഇങ്ങനെ പൂർണമായ ഒരു റസ്റ്റ് രണ്ടുമൂന്നു ദിവസങ്ങൾ മാത്രമേ ആവശ്യമുള്ളൂ.. കൂടി വന്നാൽ ഒരു അഞ്ചുദിവസം മാത്രം.. അതിൽ കൂടുതൽ റസ്റ്റ് എടുക്കുന്നത് നമ്മുടെ നടുവിന് നല്ലതല്ല..
നമ്മൾ റസ്റ്റ് എടുക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചാൽ ഈ വേദന കാരണം നമ്മുടെ നട്ടെല്ലുകൾക്ക് ഇരുവശത്തുള്ള മസിലുകൾ ഒരു സ്പാസത്തിൽ പോകും.. ഇത് ഒന്ന് കുറച്ച് മസിലുകളെ റിലാക്സ് ചെയ്യിപ്പിക്കാൻ വേണ്ടിയാണ് നമ്മൾ കിടന്നു റസ്റ്റ് ചെയ്യണമെന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…