December 2, 2023

നമുക്ക് നമ്മുടെ ഉപബോധ മനസ്സിന്റെ ശക്തിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ദി പവർ ഓഫ് സബ് കോൺഷ്യസ് മൈൻഡ്.. നമ്മുടെ ഉപബോധ മനസ്സിന്റെ ശക്തി അതാണ് ഇന്നത്തെ ടോപ്പിക്ക്.. നിങ്ങൾക്ക് അറിയാമോ നമ്മുടെ മനസ്സ് മൂന്നായിട്ട് തരംതിരിക്കുന്നുണ്ട്.. അതിൽ ഒന്നാമത്.

   

നമ്മുടെ കോൺഷ്യസ് ആയിട്ടുള്ള മൈൻഡ്.. രണ്ടാമത് സബ് കോൺഷ്യസ് മൈൻഡ്.. മൂന്നാമതായിട്ട് അൺ കോൺഷ്യസ് മൈൻഡ്.. ഈ സബ് കോൺഷ്യസ് മൈൻഡിൽ ആണ് നമ്മുടെ ഭൂരിഭാഗം കാര്യങ്ങളും നടക്കുന്നത്.. അപ്പോൾ ഈ ഉപബോധമനസ്സിൽ എന്താണ് അതിൻറെ ഒരു പ്രാധാന്യം..

എന്തിനാണ് നമ്മൾ ഈ ഒരു മനസ്സിന് ഇത്രത്തോളം പ്രാധാന്യം നൽകുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എനിക്ക് മനസ്സിലായത് ഈ ഒരു ബുക്കിൽ നിന്നാണ്.. അതായത് ജോസഫ് എഴുതിയ ദി പവർ ഓഫ് യുവർ സബ് കോൺഷ്യസ് മൈൻഡ്.. ഈ പുസ്തകമാണ് ശരിക്കും പറഞ്ഞാൽ എന്റെ മനസ്സിന്റെ ശക്തിയെ ഞാൻ സ്വയം തിരിച്ചറിഞ്ഞതും.

പല കാര്യങ്ങളിൽ എൻ്റെ മൈൻഡ് സെറ്റ് മാറ്റിയത് ഈ ഒരു ബുക്ക് തന്നെയാണ്.. അതുകൊണ്ടുതന്നെ ഈ ഒരു ഇൻഫർമേഷൻ നിങ്ങളുമായി ഷെയർ ചെയ്യാം എന്ന് വിചാരിച്ചു.. ഇതിനകത്ത് ഒരുപാട് കഥകൾ ഉണ്ട്.. എൻറെ വിഷമമുള്ള അവസ്ഥകളിൽ ഒക്കെ ഞാൻ ഈ ബുക്ക് എടുത്ത് കണ്ണടച്ചുകൊണ്ട് ഒരു പേജ് നമ്പർ എടുക്കും..

പിന്നീട് ഞാൻ അത് വായിക്കുമ്പോൾ എൻറെ വിഷമങ്ങൾക്കൊക്കെ ഒരു പരിഹാരം ലഭിക്കാറുണ്ട് അതുപോലെ തന്നെ എൻറെ മനസ്സിനെ വല്ലാതെ ആശ്വസിപ്പിക്കാർ ഉണ്ട്.. ഇതിനകത്ത് എഴുതിയിരിക്കുന്ന ഓരോ കഥകളും വളരെയധികം ആസ്വാദ്യകരമാണ്.. അപ്പോൾ ഈ ഉപബോധമനസിന്റെ കാര്യങ്ങളെക്കുറിച്ച് ആദ്യം പറയാം..

ഉപബോധമനസ്സ് എന്നു പറയുന്നത് നമ്മൾ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങളാണ് പലപ്പോഴും നമ്മുടെ റിയാലിറ്റി ആയിട്ട് നടക്കുന്നത്.. ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ എന്തെങ്കിലും സാമ്പത്തികപരമായ ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ ജോലി സംബന്ധമായി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആ വ്യക്തി രാത്രി ഒക്കെ ആ ഒരു പ്രശ്നം വിചാരിച്ചു കൊണ്ട് അല്ലെങ്കിൽ ഓവർ തിങ്കിങ് ചെയ്തു കൊണ്ടായിരിക്കും കിടക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *