ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് പല ആളുകളിലും വളരെ വ്യാപകമായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന തരിപ്പ് അതുപോലെതന്നെ കടച്ചിൽ സെൻസേഷൻ കുറഞ്ഞു പോകുന്ന ഒരു അവസ്ഥ തുടങ്ങിയവ..
ഇത്തരത്തിൽ ഹോസ്പിറ്റലിലേക്ക് പ്രശ്നങ്ങളുമായിട്ട് വരുന്ന രോഗികളുടെ നമ്മൾ പറയാറുള്ളത് അവർക്ക് ന്യൂറോപതി എന്നുള്ള ഒരു അവസ്ഥ ഉണ്ട് എന്നുള്ളതാണ്.. അപ്പോൾ നമുക്ക് ആദ്യം എന്താണ് ന്യൂറോപ്പതി എന്ന് മനസ്സിലാക്കാം.. നർവ് അല്ലെങ്കിൽ നാഡിയുമായി ബന്ധപ്പെടുന്ന ഒരു പ്രശ്നമാണ് ന്യൂറോപ്പതി..
നമുക്കറിയാം ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് തലച്ചോറിൽ നിന്നും ആവേഗങ്ങൾ കൊണ്ടുപോകുന്നത് നമ്മുടെ നാടികൾ വഴിയാണ്… അതുപോലെതന്നെ ശരീരത്തിന്റെ വിവിധ ശരീരഭാഗങ്ങളിൽ നിന്ന് തലച്ചോറിലേക്ക് ആവേഗങ്ങൾ കൊണ്ടുപോകുന്നതും ഈ പറയുന്ന നാഡികൾ തന്നെയാണ്..
ഈ നാഡികൾക്ക് വരുന്ന ഏതു വിധത്തിലുള്ള ഇൻഫ്ളമേഷനും അല്ലെങ്കിൽ ഏതുവിധത്തിലുള്ള ഡാമേജുകളും നമ്മുടെ ശരീരത്തിൽ വിവിധ ഭാഗങ്ങളിലായി ഉണ്ടാകുന്ന തരിപ്പ് അതുപോലെതന്നെ കടച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇടവരുത്തിയേക്കാം.. സാധാരണയായിട്ട് ഈ പ്രശ്നങ്ങൾ രണ്ട് തരത്തിലാണ് കാണപ്പെടുന്നത്.
അതിൽ ഒന്നാമത്തേതും മോണോ ന്യൂറോപ്പതിയാണ്.. അതായത് ഒരു ചെറിയ ഭാഗത്തിൽ മാത്രമായി കേന്ദ്രീകരിക്കുന്ന തരിപ്പ്.. ഉദാഹരണത്തിന് ചില ആളുകൾക്കൊക്കെ കൈകളിലെ രണ്ടു വിരലുകളിൽ മാത്രം അല്ലെങ്കിൽ ഒരു വിരലിൽ മാത്രമായിട്ട് ഇത്തരത്തിൽ തരിപ്പ് അനുഭവപ്പെടാറുണ്ട്..
പലപ്പോഴും നമ്മൾ കാർപ്പൽ ടണൽ സിൻഡ്രം എന്ന് വിളിക്കുന്ന അൽന നർവിന്റെ കംപ്രഷൻ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്.. ഇതെല്ലാം തന്നെ ഒരു ഭാഗത്തിലേക്ക് മാത്രം കേന്ദ്രീകരിക്കുന്ന പ്രശ്നങ്ങളാണ്.. മറ്റൊരു കാരണം പോളി ന്യൂറോപ്പതിയാണ്.. ഈ ഒരു അസുഖം എന്ന് പറഞ്ഞാൽ വലിയൊരു പ്രദേശത്തെ മുഴുവൻ ബാധിക്കുന്ന ഒരു പ്രശ്നമാണ്.. കൂടുതൽ ആളുകളെയും ബാധിക്കുന്നത് ഈ ഒരു പ്രശ്നം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…