ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. രക്തത്തിൽ അലിഞ്ഞിരിക്കുന്ന കൊഴുപ്പിന്റെ അളവ് കൂടുമ്പോഴാണ് ട്രൈ ഗ്ലിസറൈഡ് എൽഡിഎൽ കൊളസ്ട്രോൾ എന്നിവ കൂടുന്നത്.. ഇത് കൂടിയാൽ രക്തക്കുഴലുകൾക്ക് ഉള്ളിൽ കൊഴുപ്പുകൾ.
അടിഞ്ഞ് രക്തക്കുഴലുകളുടെ വ്യാസം കുറയാനും ബിപി കൂടാനും ഇടയാക്കും.. ഇങ്ങനെ രക്ത ഓട്ടം കുറയുന്നത് കൈകാൽ മരവിപ്പ് ഹാർട്ടറ്റാക്ക് അതുപോലെ സ്ട്രോക്ക് പോലുള്ള പല ആരോഗ്യപ്രശ്നങ്ങളും വരാൻ കാരണമായി മാറുന്നു.. ഇന്ന് 40 വയസ്സ് കഴിഞ്ഞ ഒട്ടുമിക്ക ആളുകളും കൊളസ്ട്രോൾ.
കുറയ്ക്കാൻ ആയിട്ട് ഒന്ന് അതിലധികമോ ഗുളികകൾ കഴിക്കുന്നവരാണ്.. പണ്ട് പ്രായമായ ആളുകളിൽ അതായത് 60 വയസ്സ് കഴിഞ്ഞ ആളുകളിൽ മാത്രം കണ്ടിരുന്ന ഒരു ആരോഗ്യപ്രശ്നമായിരുന്നു കൊഴുപ്പും അതുപോലെ കൊളസ്ട്രോളും.. പക്ഷേ ഇന്ന് ചെറുപ്പക്കാരിൽ മാത്രമല്ല കുട്ടികളിൽ പോലും രക്ത പരിശോധന നടത്തിയാൽ ട്രൈഗ്ലിസറൈഡ്.
അതുപോലെതന്നെ കൊളസ്ട്രോൾ ഒക്കെ കൂടിയിരിക്കുന്നത് വളരെ സർവസാധാരണമായിരിക്കുന്നു.. അപ്പോൾ എന്താണ് ഇതിന് കാരണം.. എന്താണ് ഈ കൊളസ്ട്രോൾ എന്നു പറയുന്നത്.. എന്തുകൊണ്ടാണ് കൊളസ്ട്രോൾ കൂടുന്നത്.. ട്രൈഗ്ലിസറൈഡ് എൽഡിഎൽ ഇവയെല്ലാം കൂടിയാൽ എന്താണ് പ്രശ്നം..
അതുപോലെതന്നെ നമ്മൾ കൊളസ്ട്രോൾ ലെവൽ കുറയ്ക്കാൻ വേണ്ടി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നു പറയുന്നത് എന്തെല്ലാമാണ്.. ഈ പറയുന്ന മരുന്നുകൾ കഴിക്കാതെ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ അതുപോലെ ട്രൈഗ്ലിസറൈഡ് ലെവൽ ഒക്കെ കുറയ്ക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ..
ട്രൈഗ്ലിസറൈഡ് അതുപോലെ കൊളസ്ട്രോൾ എല്ലാം കൂടുതലുള്ള ആളുകളെ അവരുടെ ജീവിതശൈലിയിലെ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. അതുപോലെതന്നെ ഭക്ഷണം കാര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കാം.. ആദ്യമായിട്ട് നമുക്ക് കൊളസ്ട്രോൾ ലെവൽ കൂടുതലായാൽ ശരീരം കാണിച്ചു തരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…