ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ സാധാരണ വെള്ളം കുടിക്കുമ്പോൾ അതിൽ ചേർക്കാവുന്ന ചില ചേരുവകൾ ഉണ്ട്.. അതുകൊണ്ടുതന്നെ നമ്മുടെ പല അസുഖങ്ങളെയും കൺട്രോൾ ചെയ്യാൻ നമുക്ക് സാധിക്കുന്നതാണ്.. സാധാരണ ആളുകൾ പച്ചവെള്ളമാണ്.
കുടിക്കുന്നത്.. കിണറ്റിലെ വെള്ളം വളരെ ജീവനുള്ള വെള്ളമാണ് എന്നാൽ അത് തിളപ്പിച്ച് കഴിഞ്ഞാൽ അതിന്റെ ജീവൻ നഷ്ടപ്പെടും എന്നൊക്കെ പലർക്കും ഒരു തെറ്റിദ്ധാരണ ഉണ്ട്.. വാസ്തവത്തിൽ അതിൽ പ്രത്യേകിച്ച് ഒരു കാര്യവുമില്ല.. നമ്മൾ ഒരു കാര്യം പ്രത്യേകം ഓർക്കണം കിണറിലെ.
വെള്ളം എന്നു പറയുമ്പോൾ അത് പല രീതിയിൽ വരുന്നതാണ്.. അതായത് ചിലപ്പോൾ എലി മൂത്രം അതിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.. എലി അതിൽ ചത്ത് കിടന്നാൽ പോലും നമ്മൾ അറിയില്ല.. അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങളും നമ്മൾ ജീവനുള്ള വെള്ളമാണ് എന്ന് കരുതുന്നവയിൽ അടങ്ങിയിട്ടുണ്ടാവും..
അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും കിണറ്റിലുള്ള വെള്ളമാണ് എങ്കിലും അതൊന്ന് തിളപ്പിച്ചിട്ട് കുടിക്കാൻ ശ്രദ്ധിക്കുക.. അങ്ങനെ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.. അതുപോലെതന്നെ ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ഇൻഫെക്ഷൻ ഏറ്റവും കൂടുതൽ സ്പ്രെഡ് ചെയ്യുന്നത് മലിന ജലത്തിൽ കൂടെയാണ്..
അതുകൊണ്ടുതന്നെ തിളപ്പിച്ച ആറിയ വെള്ളം കുടിക്കുന്നതാണ് നമുക്ക് ആരോഗ്യത്തിന് ഏറ്റവും നല്ലത്.. എന്നാൽ അതിൽ തന്നെ കുറച്ച് സാധനങ്ങൾ കൂടി ഇട്ട് തിളപ്പിച്ച് കുടിക്കുകയാണ് എങ്കിൽ അതായത് ഓരോ ദിവസവും ഓരോ സാധനങ്ങൾ ഇട്ട വെള്ളം കുടിക്കുകയാണെങ്കിൽ നമുക്ക് അതിലൂടെ.
ഒരുപാട് ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നതാണ്.. പലതരത്തിലുള്ള സുഗന്ധവ്യഞ്ജനങ്ങൾ ഇതിനായിട്ട് ഉപയോഗിക്കാറുണ്ട്.. അതായത് കരിഞ്ഞാലി വെള്ളം കുടിക്കാറുണ്ട് അതുപോലെ തന്നെ പതിമുഖം ഇട്ട വെള്ളം കുടിക്കാറുണ്ട്..
അതുപോലെതന്നെ ജീരകവെള്ളം കുടിക്കുന്നവർ ഉണ്ട്.. അതുപോലെതന്നെ ഉലുവ ഇട്ട് തിളപ്പിച്ചിട്ട് ആ ഒരു വെള്ളം കുടിക്കുന്നവരുണ്ട്.. അതിൻറെ കൂടെ ആ ഒരു ഉലുവ കൂടി കഴിക്കുന്നതിൽ യാതൊരു തെറ്റുമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….