ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്നത്തെ കാലത്ത് ആളുകൾ വളരെയധികം പറയുന്ന അല്ലെങ്കിൽ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഗ്യാസ് പ്രോബ്ലംസ് എന്ന് പറയുന്നത്.. ഒരു 10 പേരോട് ചോദിച്ചാൽ അതിൽ എട്ടുപേരും പറയും എന്തെങ്കിലും.
ഭക്ഷണം കഴിച്ചാൽ ഗ്യാസ് പ്രോബ്ലംസ് വരുന്നുണ്ട് എന്നുള്ളത്.. അതുകൊണ്ടുതന്നെ പല ഇഷ്ടപ്പെട്ട ഭക്ഷണങ്ങളും കഴിക്കാൻ കഴിയുന്നില്ല.. അങ്ങനെ അഥവാ ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ പെട്ടെന്ന് തന്നെ ഗ്യാസിന്റെ പ്രോബ്ലംസ് വന്ന വല്ലാത്ത ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും ഉണ്ടാക്കാറുണ്ട്.
ഇത്തരത്തിൽ ഒരുപാട് ആളുകൾ ക്ലിനിക്കിലേക്ക് വന്ന് സങ്കടം പറയാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ ഗ്യാസ് പ്രോബ്ലം വരുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് അതുപോലെതന്നെ ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ പരിശോധിക്കാം..
പല കാരണങ്ങൾ കൊണ്ട് നമുക്ക് ഗ്യാസ് പ്രോബ്ലംസ് വരാറുണ്ട്.. അതായത് ചിലപ്പോൾ നമുക്ക് ചില ഭക്ഷണങ്ങളോടുള്ള അലർജി കാരണം വരാം.. അതല്ലെങ്കിൽ നമ്മുടെ ലിവർ കണ്ടീഷൻ അല്ലെങ്കിൽ തൈറോയ്ഡ് കണ്ടീഷൻ കിഡ്നി കണ്ടീഷൻ തുടങ്ങിയവ മൂലമെല്ലാം നമുക്ക് ഈ പറയുന്ന ഗ്യാസ് പ്രോബ്ലംസ് വരാം..
അതല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ ശരിയായ ഘട്ട് ബാക്ടീരിയ ഇല്ലാതെ ഇരിക്കുക ഇത്തരത്തിലുള്ള കാരണങ്ങൾ വഴിയും നമുക്ക് ഗ്യാസ് പ്രോബ്ലംസ് വരാൻ സാധ്യതയുണ്ട്.. അതുപോലെതന്നെ ചില ആളുകളിൽ അവരുടെ ജീവിത ശൈലിയിലുള്ള തകരാറുകൾ മൂലം ഗ്യാസ് പ്രോബ്ലംസ് ധാരാളമായി കണ്ടുവരുന്നുണ്ട്..
അതുപോലെതന്നെ ചില ആളുകൾക്ക് മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ മൂലവും അവർക്ക് ഗ്യാസ് പ്രോബ്ലംസ് വരുന്നുണ്ട്.. ഇനി നമുക്ക് എന്താണ് അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ്ട്രേറ്റീസ് എന്നുള്ളത് നോക്കാം.. നമ്മുടെ സ്റ്റോമക്കിന്റെ ഉള്ളിൽ ഉണ്ടാകുന്ന ഒരു ഇൻഫ്ളമേഷനെയാണ് നമ്മൾ ഗ്യാസ്ട്രൈറ്റിസ് എന്നുപറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/DS0hXPmjL4Q