ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഉറക്കം എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു ഇൻഡിക്കേറ്റർ തന്നെയാണ്.. അതല്ലെങ്കിൽ ഉറക്കക്കുറവ് എന്നുള്ളത് കൊണ്ട് പല രോഗങ്ങളിലേക്കും വഴിതുറക്കാവുന്ന ഒരു വലിയ വാതിലാണ് എന്ന പല പഠനങ്ങളും.
ഇന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.. അഞ്ചുമണിക്കൂർ കുറവ് ഉറങ്ങുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻറെ മരണ സാധ്യത എന്നു പറയുന്നത് 12 ശതമാനം വർദ്ധിക്കുന്നു എന്നുള്ളതാണ് പഠനങ്ങൾ പറയുന്നത്.. അതായത് ഉറക്കം കുറയുന്ന ഒരാൾക്ക് മരണ സാധ്യതകൾ വർദ്ധിക്കുന്നു.
എന്നുള്ളത് തന്നെ.. എന്താണ് ഈ ഉറക്കക്കുറവ് എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത്.. ഉറക്കക്കുറവ് നമ്മൾ പല രീതിയിൽ പറയാറുണ്ട്.. ചില ആളുകൾ പറയാറുണ്ട് ഞാൻ ബെഡിൽ പോയി കിടന്നാൽ മണിക്കൂറുകൾ ഓളം പല കാര്യങ്ങൾ ചെയ്തു അല്ലെങ്കിൽ പല കാര്യങ്ങൾ ചിന്തിച്ച് എപ്പോഴാണ് ഉറങ്ങിപ്പോകുന്നത്.
എന്ന് അറിയില്ല.. എന്നാൽ മറ്റു ചില ആളുകൾ പറയാറുണ്ട് ഞാൻ കിടന്നാൽ ഉറങ്ങും പക്ഷേ ഒരു രണ്ടു മണി ആകുമ്പോഴേക്കും എന്തെങ്കിലും കണ്ട് ഞെട്ടി ഉണരും.. എന്നാൽ ചില ആളുകൾ പറയും ഉറങ്ങാൻ തന്നെ വൈകും എന്നാൽ ഉറങ്ങിയാലും രണ്ടുമൂന്നു മണിക്കൂർ കഴിഞ്ഞാൽ ഞെട്ടി ഉണരാറുണ്ട്..
അപ്പോൾ ശരിക്കും പറഞ്ഞാൽ ഈ ഓരോ വിഭാഗത്തിൽപ്പെട്ട ആളുകളുടെയും രോഗവും അതുപോലെ അവരുടെ മനസ്സിന്റെ ആരോഗ്യവും ഒക്കെ ഈ പറയുന്ന വിഷയങ്ങൾ വെച്ച് നമുക്ക് വിലയിരുത്താൻ കഴിയും.. ഉദാഹരണത്തിന് ഒരു വ്യക്തി കിടന്നാൽ ഉറങ്ങുന്നില്ല എന്നുണ്ടെങ്കിൽ അതിനുള്ള കാരണങ്ങൾ പലതും ആവാം..
എന്നാൽ അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്നു പറയുന്നത് അദ്ദേഹത്തിൻറെ ശരീരത്തിൻറെ അകത്തുള്ള ചില ഹോർമോണുകളുടെ പ്രവർത്തനം കുറയുന്നു എന്നുള്ളത് തന്നെയാണ്.. മേലാട്ടോണിൽ എന്ന് നിങ്ങളൊക്കെ കേട്ടിട്ടുള്ള ആ ഒരു ഹോർമോൺ കുറയുന്നത് കൊണ്ട് തന്നെ ഒരു വ്യക്തിയുടെ ഉറക്കത്തിന് വളരെ വലിയ തോതിൽ അത് സ്വാധീനിക്കുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….