ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പ്രായമായ ആളുകളിൽ കാണുന്ന ഡിമെൻഷ്യ രോഗത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ് അൽഷിമേഴ്സ് രോഗം എന്നുപറയുന്നത്..സാധാരണ ഓർമ്മക്കുറവ് ആയിട്ടാണ് ഈ ഒരു രോഗം തുടങ്ങുന്നത്..
അതായത് ദൈനംദിന കാര്യങ്ങളിൽ ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങൾ മറന്നു പോവുക ഉദാഹരണത്തിന് നമ്മുടെ പേഴ്സ് എവിടെയെങ്കിലും വെച്ച് അത് എവിടെയാണ് വെച്ചത് എന്ന് മറന്നുപോവുക.. അല്ലെങ്കിൽ ഒരു വ്യക്തി എന്തെങ്കിലും സന്ദേശം മറ്റൊരാളോട് പറയാൻ പറഞ്ഞത് പിന്നീട് മറന്നുപോവുക..
അതുപോലെതന്നെ ഒരു കല്യാണത്തിന് അല്ലെങ്കിൽ മറ്റെന്തെങ്കിലും ഫംഗ്ഷന് ഒന്ന് ക്ഷണിച്ചിട്ട് പോകുമ്പോൾ പിന്നീട് അങ്ങനെ ഒരാൾ ക്ഷണിക്കാൻ വന്നിട്ടില്ല എന്നൊക്കെ പറയുക.. അസുഖങ്ങൾ കൂടുന്നതനുസരിച്ച് തലച്ചോറിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കും.. അപ്പോൾ നമുക്ക് സ്ഥിരമായി പോകുന്ന വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ.
വഴിതെറ്റിപ്പോകാൻ അതുപോലെതന്നെ പരിചയമുള്ള ആളുകളെ കാണുമ്പോൾ നമുക്ക് അവരെ മനസ്സിലായില്ല എന്നുള്ളത് വരാം.. കുറച്ചു കഴിയുമ്പോൾ ദേഷ്യം കൂടുതലാവും അതുപോലെ തന്നെ അത് തലച്ചോറിനെ മൊത്തം ബാധിക്കും.. അപ്പോൾ എങ്ങനെയാണ് അൽഷിമേഴ്സ് രോഗനിർണയം നടത്തുന്നത്..
ഇത്തരം രോഗലക്ഷണങ്ങളുമായിട്ട് അതായത് ഓർമ്മക്കുറവ് പോലെയുള്ള രോഗലക്ഷണങ്ങളുമായി ഒരു രോഗി വരുമ്പോൾ വിശദമായിട്ട് തലച്ചോറിനെ കുറിച്ച് ഒന്ന് പഠിക്കണം.. അതായത് തലച്ചോറിന്റെ ഓരോ ഭാഗങ്ങളെയും ചില ചോദ്യങ്ങൾ ചോദിക്കുന്നത് വഴി അവയുടെ ഏതൊക്കെ ഭാഗങ്ങളെയാണ് ബാധിച്ചിരിക്കുന്നത്.
എന്ന് നമുക്ക് അതുവഴി മനസ്സിലാവും.. അപ്പോൾ ഒരു ന്യൂറോ സ്പെഷ്യലിസ്റ്റ് ചെയ്യുന്ന ടെസ്റ്റുകൾ വഴി രോഗി എങ്ങനെയാണ് ഉത്തരം പറയുന്നത് എന്നതിനനുസരിച്ച് നമുക്ക് അൽഷിമേഴ്സ് രോഗമാണോ എന്ന് അതിലൂടെ മനസ്സിലാക്കാൻ സാധിക്കും..
ഇതിൽ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഈ അൽഷിമേഴ്സ് രോഗത്തിനേ ട്രീറ്റ്മെൻറ് ചെയ്യാൻ ഒരുപാട് പരിധികൾ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…