ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒബിസിറ്റി അഥവാ അമിതവണ്ണം എന്നു പറയുന്നത് ഇന്ന് നമ്മളിൽ പലരെയും ശാരീരികമായും അതുപോലെതന്നെ മാനസികമായും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നം തന്നെയാണ്.. നമ്മൾ കൂടുതലായി ഭക്ഷണം കഴിക്കുന്ന സമയത്ത്.
അതല്ലെങ്കിൽ നമ്മൾ ഫിസിക്കൽ ആയിട്ട് യാതൊരു ആക്ടിവിറ്റീസ് ചെയ്യാതെ ഇരിക്കുമ്പോഴും നമ്മൾ ഇതിൻറെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നില്ല.. പിന്നീട് ശരീര ഭാരം കൂടുമ്പോഴാണ് നമുക്ക് ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടുതൽ മനസ്സിലാവുന്നത്.. അപ്പോൾ നമ്മൾ ലൈഫ്.
സ്റ്റൈൽ ഡിസീസസിനെ കുറിച്ച് നോക്കുകയാണെങ്കിൽ നമ്മൾ കൂടുതൽ പ്രാധാന്യം നൽകേണ്ട ഒരു അസുഖമാണ് ഈ പറയുന്ന ഒബിസിറ്റി എന്നുള്ളത്.. കാരണം അത് പിന്നീട് നിങ്ങളെ പല അസുഖങ്ങളിലേക്കും നയിക്കുന്നു.. ഇനി നമുക്ക് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഈ പറയുന്ന ഒബിസിറ്റി അഥവാ അമിതവണ്ണം ഉണ്ടാകുന്നത്.
എന്ന് നോക്കാം.. ആദ്യത്തെ ഒരു പ്രധാന കാരണമായി പറയുന്നത് നമ്മുടെ പാരമ്പര്യം തന്നെയാണ്.. അതായത് ചില ആളുകളിലെ പാരമ്പര്യമായിട്ട് തടി കാണാറുണ്ട്.. അതുപോലെതന്നെ മറ്റൊരു കാരണമാണ് ഫുഡ് ഹാബിറ്റ് എന്ന് പറയുന്നത്.. അതായത് നമ്മൾ കൂടുതലായിട്ട് ഫാസ്റ്റ് ഫുഡുകൾ അതുപോലെതന്നെ.
ബേക്കറി സാധനങ്ങളും ഹോട്ടൽ ഫുഡ് തുടങ്ങിയവ കൂടുതലായി കഴിക്കുന്ന സമയത്ത് ചില ആളുകളിൽ വളരെ പെട്ടെന്ന് തന്നെ തടി കൂടുന്നത് കാണാറുണ്ട്.. അതുപോലെതന്നെ ചില അസുഖങ്ങൾ ഉള്ള ആളുകൾ അതായത് പിസിഒഡി പ്രത്യേകിച്ച് സ്ത്രീകളിൽ നോക്കുകയാണെങ്കിൽ ഈ പറയുന്ന പിസിഒഡി.
അതുപോലെ തന്നെ തൈറോയ്ഡ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഒക്കെയുള്ള ആളുകളിലെ ഈ പറയുന്ന രീതിയിൽ ശരീരഭാരം പെട്ടെന്ന് വർദ്ധിക്കുന്നത് കാണാറുണ്ട്.. അതുപോലെതന്നെ കൂടുതലായി മെഡിസിൻ കഴിക്കുന്ന ആളുകളിൽ.
അതായത് സ്റ്റിറോയ്ഡ് പോലെയുള്ള മെഡിസിനുകൾ കഴിക്കുന്ന ആളുകളിൽ കൂടുതൽ കാലങ്ങൾ കഴിക്കുകയാണെങ്കിൽ അവരിലും ഇത്തരത്തിൽ ശരീരഭാരം കൂടുന്നത് കണ്ടുവരുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…