ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വിട്ടുമാറാത്ത തലവേദന അതുപോലെ തന്നെ ജലദോഷം മൂക്കടപ്പ് ചുമ ഇത്തരം ലക്ഷണങ്ങളൊക്കെ തുടർച്ചയായി നിങ്ങളിൽ കാണുന്നുണ്ടെങ്കിൽ അതൊരുപക്ഷേ നിങ്ങളുടെ തലയിൽ വരുന്ന നീർക്കെട്ട് ആയ സൈനസൈറ്റിസ് കൊണ്ട് ആവാം..
എന്താണ് സൈനസൈറ്റിസ് അതായത് നമ്മുടെ തലയോട്ടിയിൽ പ്രത്യേകിച്ച് നമ്മുടെ മുഖത്തിന്റെ കണ്ണ് മൂക്ക് തുടങ്ങിയ ഭാഗത്ത് ശ്വസിക്കുന്ന വായു കടത്തിവിടുന്ന കുറച്ച് അറകൾ ഉണ്ട്.. അതിനെയാണ് നമ്മൾ സൈനസസ് എന്ന് പറയുന്നത്.. നാലെണ്ണം ആണ് ഉള്ളത് അതിൽ രണ്ടെണ്ണം കണ്ണിന്റെ താഴ്ഭാഗത്ത് കാണുന്നു..
അതുപോലെ മൂക്കിന് മുകളിൽ ആയിട്ട് നെറ്റിയുടെ ഇരു ഭാഗങ്ങളിലായിട്ട് ഉണ്ട്.. അപ്പോൾ എന്താണ് ഈ സൈനസൈസിന്റെ ഫങ്ക്ഷന്സ് എന്ന് പറയുന്നത്.. ഒന്നാമതായിട്ട് നമ്മുടെ തലയോട്ടിയുടെ വെയിറ്റ് ബാലൻസ് ചെയ്യുക എന്നുള്ളതാണ്.. രണ്ടാമതായിട്ട് നമ്മൾ സംസാരിക്കുമ്പോൾ ശബ്ദം വർദ്ധിപ്പിക്കാൻ.
ആയിട്ട് സഹായിക്കും മൂന്നാമതായിട്ട് നമ്മൾ ശ്വസിക്കുന്ന വായു മൂക്കിലൂടെ പോയിട്ട് സൈനസിൽ എത്തുമ്പോൾ അതിനെ ഈർപ്പം ഉള്ളത് ആക്കുന്നു.. ഈ സൈനസിന് ചുറ്റും കുറച്ച് കോശങ്ങളുണ്ട്.. ഈ കോശങ്ങളിൽ മ്യൂക്കസ് അഥവാ കഫം റിലീസ് ചെയ്യും.. ഈ കഫം നമ്മൾ ശ്വസിക്കുന്ന വായുവിൽ.
അടങ്ങിയിട്ടുള്ള പൊടിപടലങ്ങൾ അതുപോലെതന്നെ ബാക്ടീരിയകൾ ഒക്കെ ഈ കഫം നശിപ്പിക്കും.. സൈനസിൽ ഉണ്ടാകുന്ന കഫം മൂക്കിലെ ദ്വാരത്തിലേക്ക് വിടുന്നതിൽ എന്തെങ്കിലും തടസ്സം ഉണ്ടാവുന്നതെങ്കിൽ ആ ഒരു കഫാം അവിടെ അടിഞ്ഞു കൂടുകയും തുടർന്ന് നീർക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു..
അങ്ങനെയാണ് സൈനസൈറ്റിസ് ഡെവലപ്പ് ചെയ്യുന്നത്.. ഈ സൈനസൈറ്റിസ് 3.. 4 ദിവസത്തിനുള്ളിൽ തന്നെ മാറുകയാണെങ്കിൽ അതിനെ അക്യൂട്ട് സൈനസൈറ്റിസ് എന്ന് പറയുന്നു.. അതിൻറെ കാരണം വൈറൽ ബാക്ടീരിയൽ ഇൻഫെക്ഷൻ ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…