ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് സ്ത്രീകൾ ക്ലിനിക്കിലേക്ക് വന്ന് പറയുന്ന ഒരു പരാതിയാണ് അതായത് അവരുടെ പിരീഡ്സ് റെഗുലർ ആയിട്ട് ആകുന്നില്ല അല്ലെങ്കിലും മുടികൊഴിച്ചിൽ അമിതമായി ഉണ്ടാകുന്ന അതുപോലെതന്നെ ശരീരഭാരം.
വല്ലാതെ കൂടുന്നു മൂഡ് സ്വിങ്സ് ഉണ്ട് എന്നൊക്കെ പറയാറുണ്ട്.. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒരു പരിധിവരെ പിസിഒഡി കാരണം കൊണ്ട് ആണ്.. അതുകൊണ്ട് തന്നെ നമുക്ക് ആദ്യം എന്താണ് പിസിഒഡി എന്ന് മനസ്സിലാക്കാം.. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നും ഈ ഒരു പ്രശ്നത്തെ.
നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും. അതുപോലെ ഇവ വരാതിരിക്കാൻ ആയിട്ട് നമ്മൾ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. ഇന്ന് സ്ത്രീകളിൽ വളരെ.
സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് പിസിഒഡി.. അതായത് ഒരു മൂന്ന് സ്ത്രീകളെ പരിശോധിച്ചാൽ അതിൽ ഒരു സ്ത്രീക്ക് പീസിയോഡി ഉണ്ടാവും.. എന്തുകൊണ്ടാണ് സ്ത്രീകളിൽ പിസിഒഡി ഉണ്ടാകുന്നത് എന്ന് നമുക്ക് നോക്കാം.. പിസിഒഡി ഉണ്ടാകാനുള്ള ഒരു പ്രധാനപ്പെട്ട കാരണം.
ഹോർമോണൽ ഇൻബാലൻസ് ആണ്.. നമ്മുടെ ശരീരത്തിൽ പാൻക്രിയാസ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ് ഇൻസുലിൻ എന്ന് പറയുന്നത്.. നമ്മുടെ തെറ്റായ ജീവിതശൈലി മൂലവും തെറ്റായ കാരണങ്ങൾ കൊണ്ടും നമ്മുടെ ശരീരത്തിൽ പാൻക്രിയാസ് ഗ്രന്ഥിയിൽ നിന്ന് ഇൻസുലിൻ ഉണ്ടാകുന്നു എങ്കിലും.
ഈ ഇൻസുലിന് നമ്മുടെ ശരീരത്തിലെ അന്നജത്തെ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടും.. അതുമൂലം നമ്മുടെ ശരീരത്തിൽ ഒരുപാട് ഇൻസുലിൻ വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കും.. ഇങ്ങനെ നമ്മുടെ ശരീരം ഒരു ഇൻസുലിൻ റെസിസ്റ്റൻസ് കണ്ടീഷനിലേക്ക് പോകുന്നു..
ഇൻസുലിൻ അളവ് ശരീരത്തിൽ കൂടുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ പുരുഷ ഹോർമോൺ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നു.. അതിൻറെ ഒപ്പം സ്ത്രീ ഹോർമോണുകൾ കുറയുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….