ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകൾ ക്ലിനിക്കിലേക്ക് വന്ന് പറയാറുള്ള ഒരു കമ്പ്ലൈന്റ് ആണ് ഡോക്ടറെ ഞാൻ വളരെ കുറച്ചു ഭക്ഷണം മാത്രമേ കഴിക്കുന്നുള്ളൂ പക്ഷേ എന്നിട്ടും എൻറെ വെയിറ്റ് വല്ലാതെ കൂടിക്കൊണ്ടിരിക്കുന്നു എന്നുള്ളത്.
മാത്രമല്ല ഇത്തരത്തിൽ ശരീരഭാരം കൂടുതലുള്ളതുകൊണ്ട് തന്നെ കുറച്ചു ദൂരം നടക്കാൻ കഴിയുന്നില്ല അതുപോലെതന്നെ സ്റ്റെപ്പുകൾ കയറാൻ കഴിയുന്നില്ല അതുപോലെ എവിടെയും അധികം നേരം നിൽക്കാൻ കഴിയുന്നില്ല തുടങ്ങിയ രീതിയിൽ ഒരുപാട് ആളുകൾ പ്രശ്നങ്ങൾ പറയാറുണ്ട്.. നിങ്ങൾ മനസ്സിലാക്കേണ്ട.
ഒരു കാര്യം ഇത്രേം ബുദ്ധിമുട്ടുകൾ എല്ലാം വരുന്നത് ഒരുപക്ഷേ നിങ്ങൾക്ക് ഒബിസിറ്റി അഥവാ അമിതവണ്ണം എന്നുള്ള ഒരു ബുദ്ധിമുട്ടുള്ളതുകൊണ്ടാവാം.. അപ്പോൾ നമുക്ക് ആദ്യം എന്താണ് ഒബിസിറ്റി അഥവാ അമിതവണ്ണം എന്നുള്ളത് മനസ്സിലാക്കാം. ഈ പറയുന്ന അമിതവണ്ണം.
ആർക്കൊക്കെയാണ് വരാൻ സാധ്യതയുള്ളത് അതുപോലെ ഇത് എങ്ങനെയാണ് വരുന്നത്.. ഈ പറയുന്ന ബുദ്ധിമുട്ട് വരാതിരിക്കാൻ ജീവിതത്തിലും ഭക്ഷണരീതിയിലും എന്തെല്ലാം കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. ആദ്യം തന്നെ ഓരോരുത്തരും.
മനസ്സിലാക്കേണ്ട ഒരു കാര്യം ഈ ഒബിസിറ്റി അഥവാ അമിതവണ്ണം എന്നു പറയുന്നത് നമ്മുടെ വെയിറ്റ് വെച്ച് മാത്രമല്ല കണക്കാക്കുന്നത്.. അതിന് ഹൈറ്റും കൂടി വെച്ചിട്ടാണ് അത് മനസ്സിലാക്കുന്നത് അതായത് ബി എം ഐ എന്നുള്ള ഒരു സൂചിക വെച്ചിട്ടാണ് വിശദമായി അറിയുന്നത്.. ഇനി എന്തെല്ലാം കാരണങ്ങൾ കൊണ്ട്.
ഈ ഒബിസിറ്റി നമുക്ക് വരാമെന്ന് ചോദിച്ചാൽ പ്രധാനമായിട്ടും പറയേണ്ടത് നമ്മുടെ ഭക്ഷണരീതിയിലുള്ള അപാകതകൾ തന്നെയാണ്.. മാത്രമല്ല ഇന്നത്തെ ആളുകളുടെ ജീവിത രീതി എന്നു പറയുന്നത് വളരെ തിരക്കേറിയതാണ് അതുകൊണ്ടുതന്നെ പലർക്കും വ്യായാമങ്ങൾ ചെയ്യാൻ പോലും സമയം കിട്ടുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/yvEex_Sh9ng