November 30, 2023

രക്തക്കുഴലുകളിൽ ബ്ലോക്കുകൾ പോലുള്ള തടസ്സങ്ങൾ ഉണ്ടാകാതെ എങ്ങനെ നമുക്ക് സംരക്ഷിക്കാം.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. എന്താണ് ഹാർട്ട് അറ്റാക്ക്.. നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ ഹൃദയം എന്നു പറയുന്നത് ഒരു പമ്പ് ആണ്.. ഈ ഹൃദയത്തിലെ പമ്പ് പേശികൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.. ഈ പേശികൾ ഒരു വ്യക്തി അമ്മയുടെ.

   

ഉദരത്തിൽ ഇരിക്കുന്നത് മുതൽ ഒരു വ്യക്തി മരിക്കുന്ന സമയത്തോളം നിർത്താതെ പ്രവർത്തിച്ചുകൊണ്ട് ഇരിക്കേണ്ടതാണ്.. ഈ പേശികൾക്ക് ആവശ്യത്തിന് പോഷക ആഹാരങ്ങളും അതുപോലെ ഓക്സിജനും അതായത് പ്രാണവായുവും ലഭിക്കേണ്ടത് ആണ്.. എങ്കിൽ മാത്രമേ അതിനെ നിർത്താതെ.

പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ.. ഈ പ്രാണവായ് അതിൻറെ പേശികൾക്ക് ലഭിക്കുന്നത് ഹൃദയത്തിൻറെ 2 പ്രധാന രക്ത ധമനികൾക്ക് ഉള്ളിലൂടെയാണ്.. കൊറോണറി ആറട്ടറീസ് എന്നാണ് നമ്മൾ ഇതിനെ പറയുന്നത്.. ഈ രക്ത കുഴലുകൾ ഹൃദയത്തിൻറെ പേശികളുടെ പുറത്തു കൂടെയാണ് സ്ഥിതി ചെയ്യുന്നത്..

ഈ രക്തക്കുഴലുകളുടെ അകത്ത് തടസ്സങ്ങൾ വന്ന് ആ ഒരു രക്തക്കുഴലുകൾ അടഞ്ഞു പോകുന്ന അവസ്ഥയിൽ ഈ ഹൃദയത്തിൻറെ പേശികൾക്ക് ആവശ്യത്തിന് പ്രാണവായുവും അതുപോലെതന്നെ പോഷകാഹാരങ്ങളും ലഭിക്കാതെ വരുന്ന ഒരു അവസ്ഥയാണ് ഹാർട്ടറ്റാക്ക് എന്നുള്ള.

ഒരു അവസ്ഥയിലേക്ക് നമ്മളെക്കൊണ്ട് ചെന്ന് എത്തിക്കുന്നത്.. അപ്പോൾ എന്തുകൊണ്ടാണ് നമ്മുടെ രക്തക്കുഴലിനകത്ത് പ്രശ്നങ്ങൾ വരുന്നത്.. നമുക്ക് പ്രായം കൂടുന്ന സമയത്ത് നമ്മുടെ രക്തക്കുഴലിന്റെ അകത്ത് കൊളസ്ട്രോൾ അടിഞ്ഞു കൂടാം.. ഒരു വ്യക്തിക്ക് അവരുടെ രക്തക്കുഴലിന്റെ.

അകത്ത് കൊളസ്ട്രോൾ വന്ന അടിഞ്ഞുകൂടുന്ന സമയത്ത് ആ ഒരു വ്യക്തിയുടെ രക്തക്കുഴൽ അതായത് ഹൃദയത്തിലെ രക്ത ധമനികളുടെ വ്യാസം കുറഞ്ഞുപോകുന്നു.. മിക്കപ്പോഴും നമുക്ക് അറിയാവുന്ന കാര്യമാണ് അതായത് പൈപ്പിന്റെ.

അകത്ത് ക്ലാവ് പിടിക്കുന്ന സമയത്ത് അതിൻറെ വ്യാസം ചെറുതായി പോകും.. അതുപോലെതന്നെയാണ് നമ്മുടെ രക്തക്കുഴലിനകത്ത് കൊളസ്ട്രോൾ വന്ന് അടിഞ്ഞു കൂടുമ്പോൾ ആ ഒരു കുഴലിന്റെ വ്യാസം വളരെ ചെറുതായി പോകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/bh-Un810Eqc

Leave a Reply

Your email address will not be published. Required fields are marked *