ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പൊതുവേ ക്ലിനിക്കിലേക്ക് പല അസുഖങ്ങളുമായി വരുന്ന രോഗികൾ ചിലപ്പോൾ ഒരു തലവേദന ആകാം അല്ലെങ്കിൽ വല്ല സ്കിൻ കംപ്ലൈന്റ്റ് ആകാം.. അതല്ലെങ്കിൽ ഒരു ജോയിൻറ് പെയിൻ ആവാം..ഇത്തരത്തിലുള്ള അസുഖങ്ങൾ.
പറയുന്നതിന്റെ കൂടെ നമ്മൾ ചോദിക്കാറുണ്ട് ഇതൊന്നും കൂടാതെ മറ്റ് എന്തെങ്കിലും അസുഖങ്ങൾ നിങ്ങൾക്ക് ഉണ്ടോ എന്നുള്ളത്.. ഒട്ടുമിക്ക ആളുകളും അതായത് ഒരു 90% ആളുകളും പറയുന്ന ഒരു കാര്യമാണ് ഡോക്ടർ എനിക്ക് ഗ്യാസിന്റെ ബുദ്ധിമുട്ടുണ്ട്.. അത്രയും കോമൺ ആയിട്ടാണ് ആളുകളിൽ കണ്ടുവരുന്നത്.
ഈ പറയുന്ന അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ.. അതിൽ തന്നെ ഏറ്റവും കൂടുതൽ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് GERD എന്ന് പറയുന്നത്.. അതായത് നമ്മുടെ അന്നനാളത്തിൽ നിന്ന് ആമാശയത്തിലേക്ക് കുറച്ച് പാതി ദഹിച്ച ഭക്ഷണങ്ങൾ മുകളിലേക്ക് കയറി വരും..
ഇതിനെയാണ് നമ്മൾ ഇങ്ങനെ പറയുന്നത്.. ഈ അസുഖം നാളുകളിൽ വളരെ സർവസാധാരണമായി കണ്ടുവരുന്ന ഒന്നുതന്നെയാണ്.. അതുകൊണ്ടുതന്നെ നിങ്ങൾക്ക് നെഞ്ചരിച്ചിൽ അതുപോലെ പുളിച്ചു തികട്ടൽ അസിഡിറ്റി അതുപോലെതന്നെ വയറ് വന്നു വീർക്കുക.. മലബന്ധ പ്രശ്നങ്ങൾ.
ഇത്തരം ബുദ്ധിമുട്ടുകൾ എല്ലാം ഈ ഒരു പ്രശ്നവുമായി വരാറുള്ളതാണ്.. അതിനുള്ള ഒരു കാരണം എന്ന് പറയുന്നത് അടിസ്ഥാനപരമായി ഇവയെല്ലാം ബാധിക്കുന്നത് നമ്മുടെ ദഹന വ്യവസ്ഥയെ തന്നെയാണ്.. പല ആളുകൾക്കും ചില ഭക്ഷണങ്ങൾ കഴിച്ചാൽ ഇത്തരത്തിൽ ഉണ്ടാകാറുണ്ട്.
ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ കടലകൾ അതുപോലെ പരിപ്പ് വർഗ്ഗങ്ങൾ തുടങ്ങിയവ കഴിക്കുമ്പോൾ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ വളരെയധികം കൂടുന്നതായി കാണുന്നു..
എന്നാൽ നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഒരിക്കലും ഇത്തരം പ്രശ്നങ്ങൾ വരുന്നത് നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ കൊണ്ടല്ല മറിച്ച് നിങ്ങൾ കഴിക്കുന്ന രീതി കൊണ്ടാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….