ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മൾ എല്ലാവരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത്.. സ്ത്രീകളെ ആയാലും പുരുഷന്മാരെ ആയാലും അതുപോലെ കുട്ടികളെ ആയാലും ഇത് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്..
ഇത് നമുക്ക് ഒരു സൗന്ദര്യ പ്രശ്നം ആയിട്ട് തന്നെ പറയാം.. മുടികൊഴിയാൻ പല പല കാരണങ്ങളുണ്ട്.. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് അതല്ലെങ്കിൽ നമ്മുടെ ജീവിതശൈലിയിൽ നിന്ന് ഇങ്ങനെ ഒരുപാട് കാരണങ്ങൾ കൊണ്ട് നമുക്ക് ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാവാം.. ഒരു 15 മുതൽ 40 മുടി വരെ കൊള്ളുന്നത്.
ദിവസവും നോർമലാണ്.. 100 മുടിയിൽ കൂടുതൽ കൊഴിഞ്ഞാലാണ് നമുക്ക് ഇതിനായിട്ട് ട്രീറ്റ്മെൻറ് എടുക്കേണ്ടി വരുന്നത്.. അതായത് നമ്മൾ കിടക്കുന്ന തലയണയിൽ മുടി ഒരുപാട് കാണുക.. അതുപോലെതന്നെ നമ്മൾ കുളിക്കുന്ന സമയത്ത് ഒരുപാട് മുടി കൊഴിയുക.. അതല്ലെങ്കിൽ കുളിച്ച് കഴിഞ്ഞിട്ട്.
തലമുടി തോർത്തുമ്പോൾ അതിൽ ഒരുപാട് മുടി കാണുക ഇത്തരം ഒരു അവസ്ഥ വരുമ്പോഴാണ് നമുക്ക് അതിനായിട്ട് ട്രീറ്റ്മെൻറ് എടുക്കേണ്ടി വരുന്നത്.. ഇനി നമുക്ക് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ മുടി കൊഴിയുന്നത് എന്നുള്ളതിനെ കുറിച്ച് നോക്കാം.. ഇതിനെ പ്രധാനമായിട്ടും രണ്ടായി തരം തിരിക്കാം.
ഒന്നാമതായിട്ട് നമുക്ക് ഫിസിക്കൽ ആയിട്ട് എന്തെങ്കിലും കാരണങ്ങൾ ഉണ്ടെങ്കിൽ അതുപോലെ മെന്റലി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മെന്റലി എന്ന് പറയുമ്പോൾ നമുക്ക് സ്ട്രസ്സ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ അമിതമായിട്ട് ഉള്ള ടെൻഷൻ ഉറക്കം ശരിയല്ലെങ്കിൽ അതുപോലെ.
നമ്മൾ കേൾക്കാൻ ആഗ്രഹിക്കാത്ത വല്ല വാർത്തയും കേൾക്കുമ്പോൾ മെന്റലി ഷോക്ക് ഉണ്ടാവുന്നത് വഴി ഇത്തരം ബുദ്ധിമുട്ട് വരാം.. ഫിസിക്കൽ ആയിട്ടുള്ള കാരണങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ തൈറോയിഡ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത്തരത്തിൽ മുടി അമിതമായി കൊഴിയാം.. അതുപോലെതന്നെ ശരീരത്തിൽ ഹോർമോൺ വേരിയേഷൻസ് ഉണ്ടെങ്കിൽ അത്തരത്തിൽ മുടി കൊഴിയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/hex1lRMSDWs