ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ആസ്മ രോഗത്തിന്റെ വിവിധ ഗ്രേടുകളെ കുറിച്ചാണ് സംസാരിക്കുന്നത്.. ശ്വാസകോശ സംബന്ധമായ അതായത് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയാണ് ആസ്മ എന്ന് പറയുന്നത്..
ഇതിനുമുമ്പും ഈ ഒരു വിഷയത്തെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് ആസ്മ പൊതുവേ രണ്ട് തരത്തിലാണ് ഉള്ളത്.. അതായത് ഹാർട്ട് സംബന്ധമായ ശ്വാസംമുട്ടലിനെ നമ്മൾ കാർഡിയാക് ആസ്മ എന്നും ശ്വാസകോശം സംബന്ധമായ ആസ്മയെ ബ്രോങ്കിൽ ആസ്മ എന്നും പറയും..
ഈ പറയുന്ന ശ്വാസകോശം സംബന്ധമായ ആസ്മയിൽ തന്നെ ഒരുപാട് ഗ്രേടുകൾ ഉണ്ട്.. സബ് ടൈപ്പുകൾ ഉണ്ട്.. ഇത് മനസ്സിലാക്കാതെ പലരും എനിക്ക് ശ്വാസംമുട്ടൽ ഉണ്ട് അല്ലെങ്കിൽ ജോസഫിന്റെ ശ്വാസംമുട്ടൽ മാറി എന്തുകൊണ്ട് എനിക്ക് മാറിയില്ല അല്ലെങ്കിൽ പെട്ടെന്ന് മാറുന്നില്ല എന്നൊക്കെ പലരും ചോദിക്കാറുണ്ട്..
അതുകൊണ്ടുതന്നെ അത്തരം ഒരു വിഷയത്തെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് സംസാരിക്കാൻ പോകുന്നത്.. ശ്വാസംമുട്ടലിന് കാരണം ശ്വാസകോശം നാളികളുടെ വെറും ചുരുക്കം മാത്രമല്ല. സാധാരണ ആസ്മ എന്ന് പറയുമ്പോൾ അത് ചുരുങ്ങി പിന്നീട് വികസിക്കും..
അക്യൂട്ട് അറ്റാക്ക് വരുമ്പോൾ തൽക്കാലം ഒന്ന് ചുരുങ്ങും പിന്നീട് അത് വികസിക്കും. പക്ഷേ ചില ശ്വാസംമുട്ടൽ രോഗികളിൽ നിങ്ങൾ തന്നെ കണ്ടു കാണും രണ്ടടി പോലും നടക്കാൻ കഴിയില്ല. ഇങ്ങനെയുള്ള ആളുകൾ എപ്പോഴും വളരെ വിഷമിച്ച് ആയിരിക്കും ശ്വാസം വലിക്കുന്നത്. ഇതിനെ മനസ്സിലാക്കാൻ വേണ്ടി .
ആധുനിക വൈദ്യശാസ്ത്രത്തിൽ നടത്തുന്ന ടെസ്റ്റ് ആണ് പൾമണറി ഫംഗ്ഷൻ ടെസ്റ്റ് എന്ന് പറയുന്നത്.. ഈ ടെസ്റ്റ് ചെയ്താൽ ഒരു 99 ശതമാനവും നമുക്ക് ആസ്മയുടെ ഗ്രേഡ് നിർണയിക്കാൻ സാധിക്കും. ഈ പൽമണറി ഫംഗ്ഷൻ ടെസ്റ്റ് ചെയ്യുമ്പോൾ അതിനകത്ത് പ്രധാനമായും രണ്ടും ഘടകങ്ങൾ ആണ് ആസ്മയുടെ ഗ്രേഡ് നിർണയിക്കാൻ വേണ്ടി ഉപയോഗിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…