വായിൽ ഉണ്ടാകുന്ന ലോഹത്തിന്റെ രുചി.. ഇതിനു പിന്നിലുള്ള കാരണങ്ങൾ എന്താണ്.. വിശദമായി അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് സുഹൃത്തുക്കൾ എന്നോട് ആവശ്യപ്പെട്ട ഒരു കാര്യമാണ് മെറ്റാലിക് ടേസ്റ്റ് അഥവാ വായിലുള്ള ലോഹത്തിൻറെ ടേസ്റ്റ് എന്തുകൊണ്ടാണ് വരുന്നത് അതിനെക്കുറിച്ചാണ് ഇന്ന് വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്..

എന്തുകൊണ്ടാണ് വായിൽ മെറ്റാലിക് ടേസ്റ്റ് വരുന്നത് എന്ന് ചോദിച്ചാൽ അതിന് ഒറ്റവാക്കിൽ ഒരു ഉത്തരം പറയാൻ കഴിയില്ല കാരണം പലർക്കും പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ വരുന്നത്.. ചില ആളുകൾക്ക് ഇരുമ്പിന്റെ രുചിയാണ് വായിൽ വരുക.. ഇത് എന്തുകൊണ്ടാണ് എന്ന് ആലോചിക്കുകയാണെങ്കിൽ.

ഏറ്റവും പ്രധാനമായി നമുക്ക് പറയാൻ പറ്റുക പലപ്പോഴായിട്ട് ഉണ്ടാകുന്ന ചില കെമിക്കൽ എക്സ്പോഷർ കൊണ്ടാണ് അതായത് ചില രാസവസ്തുക്കളുടെ എക്സ്പോഷർ.. അതിൽ ഏറ്റവും മുൻഗണന കൊടുക്കേണ്ട ഒരു കാര്യം എന്നു പറയുന്നത് കീമോതെറാപ്പിയാണ്.. പലപ്പോഴും കീമോതെറാപ്പിയിലേക്ക്.

പോയിട്ടുള്ള ക്യാൻസർ രോഗികൾ ഒട്ടുമിക്ക ആളുകളും പറയുന്ന ഒരു കമ്പ്ലൈന്റ് ആണ് അതായത് വായിൽ ഈ ലോഹത്തിൻറെ രുചി വരുന്നു എന്നുള്ളത്.. അവർക്ക് ഇത് വരാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് ഈ കെമിക്കൽ എക്സ്പോഷർ കൊണ്ട് ഈ രാസവസ്തുക്കളുടെ പ്രവർത്തന ഫലമായിട്ട്.

ശരീരത്തിന് അകത്ത് ഉള്ള പ്രത്യേകിച്ച് വായിനകത്ത് ഉള്ള ബാക്ടീരിയകൾ നഷ്ടപ്പെട്ടു പോകുകയും അവയുടെ ആക്ടിവിറ്റിസ് കുറയുന്നത് കൊണ്ട് തന്നെ അവിടെയുള്ള രുചി മുകുളങ്ങൾക്ക് ഉള്ള സ്വാധീനം കുറയുന്നത് കൊണ്ട് തന്നെ ആണ് ഈ പറയുന്ന രുചി വ്യത്യാസങ്ങൾ അനുഭവപ്പെടുകയും ചില ആളുകൾക്ക്.

രുചി തന്നെ നഷ്ടപ്പെട്ടു പോകുകയും ചെയ്യുന്നത്.. മറ്റൊരു പ്രധാനപ്പെട്ട ഘടകം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന പല മരുന്നുകളും പ്രധാനമായിട്ടും അനാവശ്യമായി കഴിക്കുന്ന പല ആന്റിബയോട്ടിക്കുകളും തൽക്കാലികമായിട്ടെങ്കിലും ഇത്തരത്തിൽ ഒരു രുചി വായിൽ തരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *