ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് കുട്ടികളിൽ ഉണ്ടാകുന്ന ഹെർണിയ എന്നുള്ള വിഷയത്തെക്കുറിച്ചാണ്.. ഹെർണിയ എന്നുപറഞ്ഞാൽ സാധാരണരീതിയിൽ കുടൽ പുറത്തേക്ക് വരിക അല്ലെങ്കിൽ കുടൽ ഇറക്കം.
എന്നൊക്കെ പറയാറുണ്ട്.. ഇത് നമ്മൾ കോമൺ ആയിട്ട് കാണാറുള്ള സ്ഥലങ്ങൾ എന്ന് പറയുന്നത് ഏറ്റവും കോമൺ ആയി കാണുന്നത് നമ്മുടെ ഒടിയില് ആണ്.. രണ്ടാമതായിട്ട് കാണുന്നത് നമ്മുടെ പൊക്കിളിലാണ്.. ഈ രണ്ട് അവസ്ഥകളും കുടൽ പുറത്തേക്ക് തള്ളി വരുന്നതു തന്നെയാണ്.. പക്ഷേ രണ്ടിന്റെയും.
ചികിത്സാരീതികളും അതുപോലെ സർജറി ചെയ്യുന്ന കാര്യങ്ങളും തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്.. അതുപോലെതന്നെ ഇതിൻറെ കാരണങ്ങൾക്ക് പിന്നിലും ചെറിയ വ്യത്യാസങ്ങളുണ്ട്.. ആദ്യം നമുക്ക് ഒടിയിൽ വരുന്ന ഹെർണിയ എന്നുള്ള വിഷയത്തെക്കുറിച്ച് സംസാരിക്കാം..
ഇത് വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന അസുഖമാണ്.. അതുപോലെതന്നെ ഈ ഒരു അസുഖം കൂടുതലും ആൺകുട്ടികളിലാണ് കാണുന്നത്.. പെൺകുട്ടികളെ അപേക്ഷിച് ആറുമടങ്ങ് ആൺകുട്ടികളിൽ കാണാറുണ്ട്.. അതുപോലെ വലതുഭാഗത്തായിട്ടാണ് കൂടുതലും കാണുന്നത്.. എന്തുകൊണ്ടാണ്.
ആൺകുട്ടികളിൽ ഇത് കൂടുതലായും കണ്ടുവരുന്നത് എന്ന് ചോദിച്ചാൽ ആൺകുട്ടികളിൽ മണി ഉണ്ടാകുന്നത് വയറിനുള്ളിൽ നിന്നാണ്.. വയറിൻറെ ഉള്ളിൽ ഉണ്ടായിട്ട് അത് പതുക്കെ താഴെ ഇറങ്ങി വരും.. താഴെയിറങ്ങി സഞ്ചിയിലേക്ക് എത്താൻ വേണ്ടിയിട്ട് ഒരു വഴിയുണ്ട്.. അതിന് ഇൻക്വാണൽ.
കനാൽ എന്ന് പറയും.. ഇത് ഗർഭപാത്രത്തിന്റെ ഒമ്പതാമത്തെ മാസമാകുമ്പോൾ തനിയെ അടഞ്ഞു പോകുമെന്നാണ് പറയുന്നത്.. ഇത് അടഞ്ഞു പോകാതെ തുറന്നിരിക്കുന്ന സമയത്ത് അതിൽ ഈ കുടൽ ഇറങ്ങി വരാൻ സാധ്യതയുണ്ട്..
ഇത് മിക്കവാറും ഒടിയില് ഒരു മുഴയായിട്ടാണ് കാണുക.. അതുകൊണ്ടുതന്നെ അതും പറഞ്ഞിട്ടാണ് കുട്ടികളെയും കൊണ്ട് മാതാപിതാക്കൾ വരാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….