എന്താണ് റീ കൺസ്ട്രക്ടീവ് സർജറി എന്ന് പറയുന്നത്.. ഇത് സാധാരണ ഏതെല്ലാം സാഹചര്യങ്ങളിലാണ് ചെയ്യുന്നത്.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പൊള്ളൽ ഏറ്റു കഴിഞ്ഞാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്.. നമ്മൾ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ… ചില ആളുകൾ പൊള്ളലേറ്റ് കഴിഞ്ഞാൽ തേൻ പുരട്ടുന്നത് കണ്ടിട്ടുണ്ടാവും.

അതല്ലെങ്കിൽ പേസ്റ്റ് പുരട്ടുന്നത് കണ്ടിട്ടുണ്ടാവും.. ചില ആളുകളും ഒന്നും ചെയ്യാതിരിക്കും ഇത്തരത്തിൽ ചെയ്യേണ്ടതിന്റെ ആവശ്യകത ഉണ്ടോ.. അപ്പോൾ ഈ മുറിവുകൾ ഉണങ്ങാൻ വേണ്ടി മറ്റെന്തെങ്കിലും നമ്മൾ ചെയ്യേണ്ടതുണ്ടോ.. അതുപോലെതന്നെ ചില ആളുകൾക്ക് പ്രായമാകുന്നു എന്ന് കേൾക്കുമ്പോൾ.

തന്നെ അയ്യോ എൻറെ മുഖത്തും ശരീരത്തെല്ലാം ചുളിവുകൾ വീണല്ലോ ഇനി എന്താണ് ഇതിന് ചെയ്യുക എന്നൊക്കെ പലരും ആലോചിക്കാറുണ്ട്.. റീ കൺസ്ട്രക്ടീവ് സർജറി എന്ന് പറയുമ്പോൾ യൂഷ്വലി നമുക്ക് ഏതിലൊക്കെയാണ് അത് ചെയ്യേണ്ടി വരുന്നത്.. അത് എങ്ങനെയാണ് ചെയ്യുന്നത്.. ബേസിക്കലി പ്ലാസ്റ്റിക് സർജറി എന്താണ്.

എന്ന് ചോദിച്ചാൽ ഒരു അനാട്ടമി അതായത് വിരലുകൾ മുറിഞ്ഞു പോയാൽ തിരിച്ചു വയ്ക്കുന്നത്.. അല്ലെങ്കിൽ അതിനോട് ഫംഗ്ഷൻ ഉണ്ട് മടക്കുകയും നിവർത്തുകയും ചെയ്യുന്നത്.. അതുപോലെതന്നെ മുഖത്തിന്റെ ആയാലും മൂക്കുകൾക്ക് അതുപോലെതന്നെ നമ്മുടെ ചെവിക്ക് ഒക്കെ ഓരോ ഷെയിപ്പുകൾ ഉണ്ട്..

അതായത് റീ കൺസ്ട്രക്ടീവ് എന്ന് പറയുമ്പോൾ നമുക്ക് പലവിധത്തിൽ ഉണ്ടാവും അതായത് ജന്മനാൽ ഉണ്ടാകുന്ന അംഗവൈകല്യങ്ങൾ.. അതുപോലെ ചെവിക്ക് വരുന്ന മൈക്രോഷിയ ആവാം.. അതുപോലെതന്നെ ക്യാൻസർ വന്ന് സ്ത്രീകളിലെ ബ്രസ്റ്റ് റിമൂവ് ചെയ്യുമ്പോൾ അത് തിരിച്ച് റീ കൺസ്ട്രക്ടീവ് ചെയ്യുന്നത്..

അതുപോലെതന്നെ ഒരു ആക്സിഡൻറ് സംഭവിച്ചിട്ട് നമ്മുടെ ശരീരത്തിൽ നിന്ന് കൈ കാലുകളും മുറിഞ്ഞുപോകുമ്പോൾ അത് തിരിച്ച് ശരീരത്തിൽ വയ്ക്കുന്നത് .

അതുപോലെതന്നെ ഡയബറ്റിക് മൂലം കൈകളോ കാലുകളും പഴുപ്പ് വന്ന് മുറിച്ചു മാറ്റുന്ന ഒരു അവസ്ഥയിൽ ശരീരത്തിൻറെ മറ്റു ഭാഗത്തുനിന്നുള്ള ദശ എടുത്ത് രക്തക്കുഴലുകളുമായി കൊണ്ടുവെച്ച് റീ കൺസ്ട്രക്ടീവ് ചെയ്യാറുണ്ട്..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *