ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്… അത് വെരിക്കോസ് വെയിൻ എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. നമ്മുടെ കാലുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഇത്.. കാലുകളിൽ രക്തം തിരിച്ചു കൊണ്ടുപോകുന്ന കുഴലുകൾ ഉണ്ട്.
ഇതിനെ വെയിൻ എന്നാണ് പറയുന്നത്.. അതിനെ സഫീനസ് വെയിൻസ് എന്നാണ് പറയുന്നത്.. ഈ വെയിന്കൾക്കുള്ളിൽ ഒരുപാട് വാൽവുകൾ ഉണ്ട്.. അതായത് ബ്ലഡ് അടിയിൽ നിന്ന് മുകളിലേക്ക് മാത്രമേ കയറി വരികയുള്ളൂ.. ഈ വെയിന്കൾ ഡാമേജ് ആകുമ്പോൾ ബ്ലഡ് താഴെ കെട്ടിക്കിടക്കുകയും.
അതിന്റെ പ്രഷർ കാരണം ഈ വെയിൻസ് വീർത്ത് വരികയും ചെയ്യും.. ഇങ്ങനെ കാലുകളിൽ ഞരമ്പുകൾ തടിച്ച് കാണുന്നതിനെയാണ് നമ്മൾ വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. ഇതുകൊണ്ട് എന്തൊക്കെയാണ് ഒരു വ്യക്തിക്ക് പ്രധാനമായും ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നു പറയുന്നത്.. പല ആളുകൾക്കും പലതരത്തിലാണ്.
ഇതിന്റെ പ്രശ്നങ്ങളും ലക്ഷണങ്ങളും ഒക്കെ ഉണ്ടാകുന്നത്.. ചില ആളുകൾക്ക് വളരെ അസഹ്യമായ കാലുവേദനകൾ ആയിരിക്കാം.. അതായത് രാവിലെയൊക്കെ കുറെ ജോലി ചെയ്യാൻ തുടങ്ങി കഴിഞ്ഞാൽ വൈകുന്നേരം ആവുമ്പോഴേക്കും കാലുകളിൽ നല്ല വേദന അനുഭവപ്പെടും.. അത് ചിലപ്പോൾ ജോലിയൊക്കെ കഴിഞ്ഞ്.
ബെഡിൽ കിടക്കാൻ വേണ്ടി വരുമ്പോഴേക്കും അതിന്റെ വേദനകൾ കൂടുന്നത്. ചില ആളുകൾക്ക് കിടക്കുമ്പോൾ രണ്ട് തലയണ വരെ വെച്ച് അതിൻറെ മേലെ കാല് വെച്ചാൽ മാത്രമേ ആശ്വാസം ലഭിക്കുകയുള്ളൂ.. ചില ആളുകളെ ഞരമ്പുകൾ ഇത്തരത്തിൽ വീർത്ത് മാത്രമേ ഇരിക്കുകയുള്ളൂ..
മറ്റു ചില ആളുകളിൽ ഇത്തരം വേയിനുകൾ പൊട്ടിയിട്ട് ബ്ലീഡിങ് ഉണ്ടാവാം.. ചിലപ്പോൾ അറിഞ്ഞിട്ട് ആയിരിക്കാം പൊട്ടുക ചിലപ്പോൾ അറിയാതെ ചൊറിഞ്ഞാൽ പൊട്ടാറുണ്ട്.. അതുപോലെ മറ്റു ചില ആളുകൾക്ക് വളരെ അസഹ്യമായ ചൊറിച്ചിലുകൾ ഉണ്ടാകാറുണ്ട്.. അതുപോലെതന്നെ കാല് മൊത്തം കറുപ്പ് നിറം ആവാറുണ്ട്.. അതുപോലെതന്നെ കാലിൽ വളരെയധികം നീർക്കെട്ടും ഉണ്ടാവാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/yE37z2BHpqc