ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ആളുകൾക്കിടയിലെ ഇന്ന് വളരെയധികം കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് പിസിഒഡി അതുപോലെ പിസിഒഎസ് എന്ന് പറയുന്നത്.. കണക്കുകൾ പ്രകാരം ഇന്ത്യയിൽ റീപ്രൊഡക്ടീവ് ഏജ് ഗ്രൂപ്പുകൾ ഉള്ള സ്ത്രീകളിൽ.
പകുതി സ്ത്രീകളും ഈ രോഗങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.. അതുപോലെതന്നെ 50% കേസുകൾ തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്.. ഒരുപക്ഷേ സ്ത്രീകൾ അതിന് കാര്യമായ ശ്രദ്ധ കൊടുക്കാത്തതുകൊണ്ട് ആവാം അതല്ലെങ്കിൽ പിസിയോഡീ എന്നുള്ള ഒരു വിഷയത്തെക്കുറിച്ച്.
കറക്റ്റ് ആയ ഒരു ധാരണ പലർക്കും ഇല്ലാത്തതുകൊണ്ട് ആവാം.. നമ്മൾ ഇന്ന് നാഷണൽ ലെവലിൽ തന്നെ പല അവയർനസ് പ്രോഗ്രാമുകളും തുടങ്ങിയിട്ടുണ്ട്.. കാരണം അത്രത്തോളം സ്ത്രീകളിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ് ഈ ഒരു അസുഖം എന്ന് പറയുന്നത്.. ഇത്രത്തോളം ആ പുരോഗമിച്ചു എങ്കിലും.
പല ആളുകൾക്കും ഈ ഒരു അസുഖത്തെക്കുറിച്ച് ഒരുപാട് സംശയങ്ങളാണ് നിലവിലുള്ളത്.. അപ്പോൾ ഇന്ന് നമുക്ക് ഈ ഒരു അസുഖത്തെക്കുറിച്ച് വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. ഇത് നമ്മുടെ അണ്ഡാശയത്തിന്റെ ഉള്ളിൽ കുമിളകൾ രൂപപ്പെടുന്ന ഒരു അവസ്ഥയാണ്.. എന്നാൽ കുമിളകൾ ഉള്ള അണ്ഡാശയത്തിന്.
പുറമേ പിസിഒഡിയിൽ ആർത്തവ ക്രമക്കേടുകളും അതുപോലെ മറ്റു പല ലക്ഷണങ്ങളും കാണപ്പെടാറുണ്ട്.. എന്തൊക്കെയാണ് പിസിഒഡിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്നതിനെക്കുറിച്ച് നോക്കുകയാണെങ്കിൽ ഏറ്റവും പ്രധാനമായിട്ട് കണ്ടുവരുന്ന ഒരു ലക്ഷണം എന്ന് പറയുന്നത്.
ക്രമം തെറ്റിവരുന്ന ആർത്തവം തന്നെയാണ്.. ഏറ്റവും അധികം രോഗികൾ പരിശോധനയ്ക്ക് വരുന്നത് ഇത്തരം ബുദ്ധിമുട്ടുകൾ പറഞ്ഞുകൊണ്ട് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….