ഡയബറ്റിസ് കുറയ്ക്കാൻ മരുന്നുകൾ മാത്രം കഴിച്ചാൽ പോരാ. ഈ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ എളുപ്പത്തിൽ കൺട്രോൾ ചെയ്യാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇപ്പോൾ കൂടുതൽ ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് അതായത് ഡയബറ്റീസ് വേണ്ടി എത്ര കാലങ്ങളായി മരുന്നുകൾ കഴിച്ചിട്ടും അതിനെ പ്രോപ്പർ ആയി കണ്ട്രോളിൽ നിർത്താൻ കഴിയുന്നില്ല.

അത് കാരണം ഉണ്ടാവുന്ന പലതരത്തിലുള്ള കോംപ്ലിക്കേഷനുകൾ അതായത് ചില ആളുകളിലെ കൈകാലുകളിലേക്ക് ഒക്കെ വേദനയും തരിപ്പും വരുക.. അതുപോലെതന്നെ ശരീരഭാഗങ്ങളിൽ എന്തെങ്കിലും മുറിവ് പറ്റിയാൽ തന്നെ അതൊന്നും ഉണങ്ങാതെ വരുന്ന ഒരു അവസ്ഥ.. അതുപോലെതന്നെ.

ചില ആളുകളിൽ ശരീരഭാരം പെട്ടെന്ന് തന്നെ വർദ്ധിക്കാറുണ്ട്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ നമുക്ക് മാനേജ് ചെയ്യാം എന്നുള്ള ഒരു കാര്യത്തെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. അതായത് കൂടുതൽ ആളുകളും ഇതിൻറെ ആദ്യം ഘട്ടത്തിൽ തന്നെ തിരിച്ചറിയുമ്പോഴും.

അതിനെ നിസ്സാരമായി തള്ളിക്കളയാറുണ്ട്.. നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു സ്റ്റേജ് എന്ന് പറയുന്നത് പ്രീ ഡയബറ്റിക് സ്റ്റേജ് തന്നെയാണ്.. ഇതെങ്ങനെ നമുക്ക് മാനേജ് ചെയ്യാം എന്ന് ചോദിച്ചാൽ പലരും പറയുന്നത് മരുന്ന് കഴിക്കാം എന്നുള്ളതാണ് പക്ഷേ നമ്മൾ ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് ഡയറ്റ് പ്ലാൻ ആണ്..

അതുപോലെ ഒരുപാട് ആളുകൾക്ക് അസുഖത്തെക്കുറിച്ച് പലതരം മിഥ്യാധാരണകൾ ഉണ്ട്.. അതായത് പലരും പറയുന്ന ഒരു കാര്യമാണ് ചോറ് ഒഴിവാക്കിയിട്ട് ചപ്പാത്തി കൂടുതൽ കഴിക്കുക എന്നുള്ളത്.. എന്നാൽ നിങ്ങൾ ശ്രദ്ധിക്കേണ്ടത് അല്ലെങ്കിൽ മനസ്സിലാക്കേണ്ടത് ആ ഒരു കാര്യത്തിലാണ് കാരണം ചോറിലെ 80 ശതമാനം അന്നജമുണ്ട്..

അപ്പോൾ ഇത് ആദ്യം തന്നെ കുറയ്ക്കണം.. അതുപോലെ ചോറ് കഴിക്കുമ്പോൾ ഉള്ള അതെ അവസ്ഥ തന്നെയാണ് ചപ്പാത്തി കഴിക്കുമ്പോഴും നമുക്ക് ലഭിക്കുന്നത്..

ആദ്യം ശ്രദ്ധിക്കേണ്ടത് അരിഭക്ഷണങ്ങൾ ഒഴിവാക്കുക അതുപോലെ തന്നെ ചപ്പാത്തിയും ഒഴിവാക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *