ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. വാമ്പയർ ഫേഷ്യൽ എന്ന് പറയുന്നത് ഒരു അത്ഭുതകരമായ ട്രീറ്റ്മെൻറ് ആണ്..
ഇതിൻറെ പേര് തന്നെ എല്ലാവരെയും ഒരു നിമിഷത്തേക്ക് എങ്കിലും ചിന്തിപ്പിക്കുന്ന ഒന്നാണ്.. അതായത് എന്തുകൊണ്ടാണ് ഈ വാംമ്പയർ ഫേഷ്യൽ എന്നുള്ളത്.. ഈ വാമ്പയർ എന്ന് പറയുന്നത് നമ്മൾ ചെറുപ്പത്തിൽ വായിച്ചത് അല്ലെങ്കിൽ കണ്ടത് അല്ലെങ്കിൽ കേട്ടതുമായ.
വളരെ സുപരിചിതമായ കാര്യങ്ങളാണ്.. അതായത് രക്തരക്ഷസ് ആണ്.. രക്തം കുടിക്കുന്ന ഒരു രാക്ഷസൻ എന്നാണ് അതിൻറെ അർത്ഥം.. എന്തുകൊണ്ടാണ് ഈ ഒരു ഫേഷ്യലിനെ ഇത്തരത്തിൽ ഒരു പേര് നൽകിയത്.
എന്നുള്ളത് പൊതുവേ എല്ലാവർക്കും ചോദിക്കാവുന്ന കാര്യമാണ്.. അതായത് ഒരാളുടെ മുഖത്ത് ഒരു കുരു വരുന്നു ഇത് നമ്മുടെ നാട്ടിൽ വളരെ കോമൺ ആയിട്ട് വരുന്ന ഒരു കാര്യം തന്നെയാണ്.. അതുപോലെ ഇത്തരത്തിൽ മുഖത്ത് കുരുക്കൾ.
വരുമ്പോൾ അത് പലരും പൊട്ടിച്ചു കളയുന്നു.. അപ്പോൾ ഇത്തരത്തിൽ കുരുക്കൾ വരുമ്പോൾ അതിനെ നമ്മൾ പൊട്ടിച്ചു കളയുമ്പോൾ കാലക്രമേണ എന്താണ് സംഭവിക്കുക എന്ന് ചോദിച്ചാൽ അവിടെയൊക്കെ ഒരു കുഴി രൂപപ്പെടുന്നു.. മുൻപ് വന്ന കുരുക്കളുടെ കല ബാക്കിനിൽക്കുന്നതിന് നമുക്ക് ഏത് ട്രീറ്റ്മെന്റിലൂടെ മാറ്റാൻ പറ്റും എന്നുള്ളത് എന്നുള്ളതിന് ഒരു ഉത്തരമാണ് വാമ്പയർ ഫേഷ്യൽ എന്നു പറയുന്നത്..
ഇത് ഒരു സർജിക്കൽ മൈക്രോ നീഡിൽ ട്രീറ്റ്മെൻറ് ആണ്.. അതായത് നമ്മുടെ മുഖത്തെ കുരുക്കൾ കാണുന്നതിനു ശേഷം ഉണ്ടാകുന്ന പാടുകളെ ഒരു ചെറിയ നീഡിൽ ഉപയോഗിച്ചുകൊണ്ട് ഒരു മൂന്നര മില്ലിമീറ്റർ ഡെപ്തിൽ നമ്മുടെ സ്കിന്നിലെ സ്കാർസിനെ നമ്മൾ ബ്രേക്ക് ചെയ്യുന്നു.. ഇതാണ് ഈ പറയുന്ന വാമ്പയർ ഫേഷ്യൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്..
ഇതിൻറെ റിസൾട്ടിന് ഒന്നുകൂടി ആക്കം കൂട്ടാൻ വേണ്ടിയിട്ട് അതേ രോഗിയുടെ രക്തത്തിൽ നിന്ന് പ്ലാസ്മ സെപ്പറേറ്റ് ചെയ്യുകയും ഈ പ്ലാസ്മ ഒരു സിറിഞ്ചിന്റെ സഹായത്തോടുകൂടി മുഖത്തെ ഇഞ്ചക്ട് ചെയ്യുന്നതിനാണ് അല്ലെങ്കിൽ ഒരു ട്രീറ്റ്മെൻറ് രീതിയാണ് വാമ്പയർ ഫേഷ്യൽ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…