ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും ക്ലിനിക്കിലേക്ക് വരുമ്പോൾ പറയാറുള്ള കാര്യമാണ് ഡോക്ടറെ തള്ളവിരലിന് വല്ലാത്ത വേദനയാണ്.. അതുപോലെ കാലുകളിൽ നീർക്കെട്ടുണ്ട്.. കിഡ്നിയുടെ സൈഡിൽ വല്ലാത്ത വേദന അനുഭവപ്പെടുന്നുണ്ട്..
അതുപോലെ ഉപ്പൂറ്റി വേദനയുണ്ട് തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ പറയാറുണ്ട്.. ഇത്തരം പ്രശ്നങ്ങൾ പറഞ്ഞു വരുമ്പോൾ നമ്മൾ അവരോട് ആദ്യം പറയുന്ന ഒരു കാര്യം യൂറിക് ആസിഡ് പരിശോധിച്ചിട്ട് വരണം എന്നുള്ളതാണ്.. ഇന്ന് ആളുകളിൽ വളരെയധികം കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ്.
അല്ലെങ്കിൽ ബുദ്ധിമുട്ടാണ് ശരീരത്തിൽ യൂറിക്കാസിഡ് കൂടുന്നു എന്നുള്ളത്.. ഇത്തരത്തിൽ യൂറിക്കാസിഡ് വർദ്ധിക്കുമ്പോൾ അത് പലതരത്തിലുള്ള കോംപ്ലിക്കേഷനുകളും നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് ഇത് എങ്ങനെ പരിഹരിക്കാം.
എന്നുള്ളതിനെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്.. അതിനു മുമ്പായിട്ട് നമുക്ക് ആദ്യം എന്താണ് യൂറിക്കാസിഡ് എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ വിഘടിച്ച് പ്യൂരിൻ എന്ന് പറയുന്ന ഒരു അമിനോ ആസിഡ് ഉണ്ടാകുന്നു.. ഈ അമിനോ ആസിഡിന്റെ രാസപ്രവർത്തനങ്ങൾ ഉണ്ടാകുന്നതിന്.
ഫലമായി അവസാനം ഉണ്ടാകുന്ന പ്രോഡക്റ്റ് ആണ് യൂറിക്കാസിഡ്.. ഈ യൂറിക്കാസിഡ് ബ്ലഡിലെ അബ്സോർബ് ചെയ്ത് അത് കിഡ്നിയിലെത്തി നമ്മുടെ മൂത്രത്തിലൂടെയും അതുപോലെ മലത്തിലൂടെയും അത് പുറന്തള്ളപ്പെടുന്നു.. ഇനി കിഡ്നി പ്രോബ്ലം ഉള്ള ആളുകളാണ് എങ്കിൽ ഈ യൂറിക് ആസിഡ് പുറന്തള്ളപ്പെടാതെ ഇരിക്കും..
അങ്ങനെയാവുമ്പോൾ അത് നമ്മുടെ ബ്ലഡിലെ വർദ്ധിക്കും.. അപ്പോൾ ഇത്തരം ഒരു കണ്ടീഷനാണ് നമ്മൾ ഹൈപ്പർ യൂറിസീമിയ എന്നു പറയുന്നത്..
വീണ്ടും ഇത്തരത്തിൽ യൂറിക്കാസിഡ് ശരീരത്തിൽ കൂടുകയാണെങ്കിൽ അത് പല ക്രിസ്റ്റലുകൾ ആയിട്ട് ശരീരത്തിലെ പല ഭാഗങ്ങളിൽ അടിഞ്ഞുപോകുന്നു.. ഇത് പ്രധാനമായിട്ടും നമ്മുടെ ശരീരത്തിലെ ജോയിന്റുകളിലും അതുപോലെ കിഡ്നിയിലും ആണ് അടിഞ്ഞു കൂടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…