ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്ത്രീകൾ പൊതുവേ നാണക്കേട് കൊണ്ട് പറയാൻ മടിക്കുന്ന ഒരു പ്രശ്നമാണ് അസ്ഥിയുരുക്കം അഥവാ ലൂക്കോറിയ എന്ന് പറയുന്ന ഒരു അസുഖം.. ഇതിനെ സാധാരണക്കാർ വെള്ളപോക്ക് എന്നും വിളിക്കാറുണ്ട്.. സാധാരണയായിട്ട് നമുക്ക് അണ്ഡോല്പാദനം നടക്കുന്ന സമയത്ത് അതുപോലെ ലൈംഗിക ഉത്തേജനം നടക്കുന്ന സമയത്ത് അതുപോലെ.
കുഞ്ഞുങ്ങൾക്ക് പാലൂട്ടുന്ന അമ്മമാർക്ക് ഒക്കെ ഈ വെള്ളപോക്ക് കാണാറുണ്ട്.. ഇത് വളരെ സ്വാഭാവികമായ ഒരു പ്രക്രിയ തന്നെയാണ്.. അതുകൊണ്ടുതന്നെ നമ്മൾ ഈ ഒരു അവസ്ഥ കാര്യമാക്കേണ്ടതില്ല.. ഈ പറയുന്ന വെള്ളപോക്ക് സാധാരണയായി കണ്ടുവരുന്നത് 15 മുതൽ 40 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്.. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത് എപ്പോഴാണ് നമ്മൾ സീരിയസായി കാണേണ്ടത്..
സാധാരണയായിട്ട് പോകുന്ന വെള്ളപോക്കിന് നിറമോ അല്ലെങ്കിലും മണമോ ഒന്നും ഉണ്ടാവില്ല.. പക്ഷേ നമ്മൾ കാര്യമാക്കേണ്ട അല്ലെങ്കിൽ ഒരു അസുഖമായി മാറുന്ന വെള്ളപോക്ക് വരുമ്പോൾ നമുക്ക് ചൊറിച്ചിൽ ഉണ്ടാവും അതുപോലെതന്നെ വല്ലാത്ത ദുർഗന്ധം ഉണ്ടാവും അതുപോലെ കളർ ചേഞ്ച് ഉണ്ടാകും.. ഇത് കൂടാതെ അതികഠിനമായ നടുവേദനയുണ്ടാവും അതുപോലെതന്നെ ആസഹ്യമായ അടിവയർ വേദനയും ഉണ്ടാവും.. ക്ഷീണം ഉണ്ടാവും.
അതുപോലെ വല്ലാതെ ശരീരഭാരം കുറഞ്ഞു മെലിയും.. ഇനി എന്തുകൊണ്ടാണ് സ്ത്രീകളിൽ ഇത്തരത്തിൽ വെള്ളപോക്ക് എന്നുള്ള ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്നത്.. അതിൽ ഒന്നാമത്തെ കാരണമായി പറയുന്നത് ഇൻഫെക്ഷൻ ആണ്.. അത് ചിലപ്പോൾ ബാക്ടീരിയ ആവാം അല്ലെങ്കിൽ ഫംഗസ് ആവാം.. രണ്ടാമത്തെ കാരണം എന്നു പറയുന്നത് നമ്മൾ സുരക്ഷിതമല്ലാത്ത ഒരു ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ടാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…