എന്താ മനാഫേ നീ ഈ പറയുന്നത്.. കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു മാസം തികച്ച് ആയിട്ടില്ല അതിനുമുമ്പ് തന്നെ ഡിവോഴ്സ് ചെയ്യണം എന്നൊക്കെ പറഞ്ഞാൽ അതിനുമാത്രം നിങ്ങൾക്കിടയിൽ എന്തു പ്രശ്നങ്ങളാണ് ഉണ്ടായത്.. നോക്ക് കുടുംബ ജീവിതം എന്നു പറയുന്നത് ഒരിക്കലും കുട്ടിക്കളി അല്ല പറഞ്ഞേക്കാം..
ആ പാവം പെണ്ണിൻറെ ജീവിതം തകർത്താൽ പടച്ചോൻ പോലും നിന്നോട് ഒരിക്കലും പൊറുക്കില്ല.. അറിയാം ഷാഫിക്ക പക്ഷേ നിങ്ങളെല്ലാവരും കരുതുന്നത്.
പോലെയുള്ള ഒരു ജീവിതമല്ല ഞങ്ങൾ തമ്മിൽ ഉള്ളത്.. ശരിയാണ് അവളെ ഞാൻ തന്നെയാണ് എൻറെ ജീവിതത്തിലേക്ക് തെരഞ്ഞെടുത്തത്.. എൻറെ ഉപ്പയ്ക്കും ഉമ്മയ്ക്കും അവൾ സ്വന്തം മകൾ തന്നെയാണ്..
ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ എൻറെ വീടും ചുറ്റുപാടും എല്ലാം അവൾ പൊരുത്തപ്പെട്ടിട്ടുണ്ട്.. പക്ഷേ രാവിലെ കാണുന്ന ഷാഹിന അല്ല എന്നോടൊപ്പം രാത്രിയിൽ ഉള്ളത്.. കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു മാസം ആവാനായി ഇതുവരെ.
ഞാൻ അവളെ ഒന്ന് തൊട്ടിട്ടു പോലുമില്ല ആ കാര്യം നിങ്ങൾക്ക് അറിയാമോ.. ഒരു മുറിയിലെ ഒരു കട്ടിലിന്റെ രണ്ടറ്റത്ത് അന്യരെ പോലെയാണ് ഞങ്ങൾ കഴിയുന്നത്.. മടുത്തു ഷാഫിക്ക എനിക്ക്..
ഇങ്ങനെയൊന്നുമല്ല ഞാൻ എൻറെ ജീവിതത്തെക്കുറിച്ച് ആഗ്രഹിച്ചതും കൊതിച്ചതും.. അത് കേട്ടതും അയാൾ പറഞ്ഞു എടാ പൊട്ടൻ മനാഫേ.. അവൾക്ക് ഇപ്പോൾ 18 വയസ്സ് ആയിട്ടല്ലേ ഉള്ളൂ അതുകൊണ്ടുതന്നെ ഒരു ദാമ്പത്യ ജീവിതവുമായി പൊരുത്തപ്പെടാൻ.
അവൾക്ക് പെട്ടെന്ന് സാധിച്ചു എന്ന് വരില്ല.. പതുക്കെ എല്ലാം ശരിയാവും.. നീ വെറുതെ ഇരിക്കുന്നതിനു മുൻപേ തന്നെ കാലു നീട്ടാൻ ശ്രമിക്കേണ്ട.. ഇല്ല ഷാഫിക്ക അവൾ ഒരിക്കലും ഇതുവരെ എന്നെ ഒരു ഭർത്താവായി കണ്ടിട്ടില്ല.. എന്നോട് ഇതുവരെ ഒന്നും മിണ്ടിയിട്ടു പോലുമില്ല.. എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്തിട്ടില്ല..
എന്നാലും എനിക്ക് അവളെ വളരെ ഇഷ്ടമാണ്.. പക്ഷേ ആ ഒരു ഇഷ്ടം എനിക്ക് മാത്രം തോന്നിയിട്ട് കാര്യമില്ലല്ലോ.. അല്ലെങ്കിൽ ചിലപ്പോൾ എന്നെ അവൾക്ക് ഇഷ്ടമാകുന്നുണ്ടാവില്ല അതുപോലെ ഈ കല്യാണത്തിനും ഇഷ്ടമുണ്ടാവില്ല.. അതുകൊണ്ടുതന്നെ ഇതിൽ നിന്നും ഒരു മോചനം ലഭിക്കാനായി കാണിച്ചു കൂട്ടുകയാണ്.
ഇതൊക്കെ എങ്കിലോ.. വേണ്ട ഷാഫിക്ക എൻറെ മുൻപിൽ എങ്ങനെ അവൾ നരകിച്ച ജീവിക്കുന്നത് എനിക്ക് കാണാൻ കഴിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…