ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്… ഇന്നത്തെ തലമുറയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. കൂടുതൽ ആളുകൾക്കും അവരുടെ കാലുകളിൽ ആണ് ഈ ഒരു
പ്രശ്നം കണ്ടുവരുന്നത്.. കൂടുതലും മുട്ടിന് താഴ്ഭാഗത്തായിട്ടാണ് കാണുന്നത്.. കാലുകളിൽ ഞരമ്പുകൾ തടിച്ചു വീർത്തിരിക്കുന്ന ഒരു അവസ്ഥ ആയിരിക്കും അല്ലെങ്കിൽ ചുറ്റി പിണഞ്ഞു കിടക്കുന്നതുപോലെ ആയിരിക്കും..
ഇതിൻറെ നിറം എന്നു പറയുന്നത് ചിലപ്പോൾ പച്ചക്കളർ ആയെക്കാം അല്ലെങ്കിൽ ചുവപ്പ് നിറമായിരിക്കും.. ചില ആളുകളിൽ വളരെ വലുതായിട്ട് കാണാറുണ്ട് എന്നാൽ മറ്റുചിലരിലെ ഞരമ്പുകൾ ചെറുതായി ഒന്ന് ചുരുണ്ടതുപോലെ മാത്രമേ കാണാറുള്ളൂ.. ഒട്ടുമിക്ക ആളുകളും ഇതിനെ വളരെ ലാഘവത്തോടെ കൂടിയാണ് നോക്കിക്കാണുന്നത് എന്നാൽ മറ്റു ചില ആളുകൾ ഇതിനെ വളരെയധികം പേടിക്കുന്നു.. അതുപോലെ ഇതിന്റെ കൂടെ തന്നെ ഷുഗർ.
അതുപോലെ കൊളസ്ട്രോൾ ഉള്ള രോഗികളാണെങ്കിലും അവർക്ക് ഈ വെരിക്കോസ് വെയിൻ വന്നാൽ അതിൻറെ വേനുകൾ പൊട്ടുകയും മറ്റ് എന്തെങ്കിലും ചെയ്താൽ പിന്നീട് അത് മറ്റൊരു ബുദ്ധിമുട്ടായ രീതിയിലേക്ക് മാറുകയാണ് ചെയ്യുന്നത്.. അത് പിന്നീട് ഉണങ്ങി കിട്ടാൻ അവർക്ക് വളരെയധികം ബുദ്ധിമുട്ടായിരിക്കും.. അപ്പോൾ അത്രയും ആളുകൾ കൂടുതൽ ഭയത്തോടെ കൂടി നോക്കിക്കാണുന്ന ഒരു പ്രശ്നമാണ് ഈ വെരിക്കോസ് വെയിൻ പറയുന്നത്..
അപ്പോൾ ഈ ഒരു പ്രശ്നം എന്തുകൊണ്ടാണ് സംഭവിക്കുന്നത് അല്ലെങ്കിൽ ആർക്കൊക്കെയാണ് വരാൻ സാധ്യതയുള്ളത്.. അപ്പോൾ കാലുകളിൽ ഞരമ്പുകൾ ചുരുണ്ടു കൂടുന്നത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായിത്തന്നെ മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….