അങ്ങനെയൊരു വർഷകാലത്തിന്റെ ആരംഭത്തിലാണ് അച്ഛൻ മരിച്ചുപോയി എന്ന് നാട്ടിൽ നിന്ന് ഒരു ഫോൺ കോൾ അവനെ തിരക്കി എത്തിയത്.. നിലത്തേക്ക് വീഴുന്നതിനു മുമ്പ് അവൻറെ ഭാര്യ അവനെ താങ്ങി നിർത്തി.. അവന്റെ മൂക്ക് ചുവന്ന തുടുക്കുന്നതും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും ചുണ്ടുകൾ വിതുമ്പുന്നത് കണ്ട് വാക്കുകൾക്ക് കാത്തുനിൽക്കാതെ അവൾ അവനെ തന്റെ മാറോടു ചെർത്തു നിർത്തി..
ഫ്ലാറ്റിൽ നിന്ന് ഇറങ്ങി 7 സംസ്ഥാനങ്ങളുടെ അതിർത്തികൾ കടന്ന് വീട്ടുമുറ്റത്ത് കാർ എത്തുന്നത് വരെ അവൾ അവനെ മുറുകെ പിടിച്ചിരുന്നു.. ചാറ്റൽ മഴ പെയ്യുന്ന മണ്ണിലേക്ക് വന്ന് ഇറങ്ങുന്നത് വരെ മനസ്സ് ശരീരവും ഒരുപോലെ അവളുടെ നെഞ്ചിൽ വീണു കിടന്നു.. വീട്ടിലേക്കുള്ള വഴിയിൽ നനഞ്ഞുകൊണ്ട് അവൻ വരികയായിരുന്നു.. കാഴ്ചയുടെ അറ്റത്തെ നിറയെ സ്നേഹം മാത്രം സൂക്ഷിച്ചിരുന്ന ഒരു വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ..
അത് ഒരു ഓർമ്മയായി മാറുകയാണ് എന്ന് അവൻ അറിഞ്ഞപ്പോൾ അവന്റെ ചുവട് തെറ്റിപ്പോയി.. അവൻറെ കണ്ണുകളിൽ നിന്നും നിറഞ്ഞൊഴുകുന്ന കണ്ണുനീർ മഴയത്ത് മഴവെള്ളമായി ഒലിച്ചുപോയി.. ഒരു മഴക്കാലത്തിന്റെ ഓർമ്മയായി ഓടിവന്ന് കയ്യിൽ തൂങ്ങി.. ഇതുപോലെ ഒരു മഴക്കാലത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് ഓർമ്മകൾ പങ്കിട്ട കാലം.. ഏറ്റവും മുകളിലത്തെ പടിയിൽ അമ്മ ഇരിക്കുന്നുണ്ടാവും അതുപോലെ അമ്മയുടെ മടിയിലേക്ക് തലചായ്ച്ചു കൊണ്ട് അച്ഛനും ഇരിക്കുന്നുണ്ട്..
അതിൻറെ താഴത്തെ പടിയിൽ ഇരു ഭാഗങ്ങളിലായി ഞാനും അവളും.. പെങ്ങൾ എട്ടുമാസം ഗർഭിണിയായിരിക്കുന്ന കാലമാണ്.. അമ്മ ഒരു കൈ അവളുടെ നെറുകയിലും മറ്റൊരു അച്ഛൻറെ തലയിൽ തലോടിക്കൊണ്ട് ഇരുന്നു.. ഓർമ്മകൾ ഓരോന്നായി ഓർമ്മിച്ചു കൊണ്ട് തല ഉയർ ത്ത അച്ഛൻ അമ്മയെ നോക്കി.. അന്നൊക്കെ നിനക്ക് എന്നോട് എന്തോരം സ്നേഹമായിരുന്നു ഉണ്ടായിരുന്നത് അത് ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടോ.. അച്ഛൻറെ കണ്ണുകൾ അതു പറയുമ്പോൾ നനഞ്ഞിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…