ചെറുപ്പത്തിൽ അവളുടെ കലക്ടർ ആവണം എന്നുള്ള ആഗ്രഹം കേട്ട് എല്ലാവരും അവളെ കളിയാക്കി ചിരിച്ചു.. എന്നാൽ വളർന്നപ്പോൾ സംഭവിച്ചത് കണ്ടോ…

മുൻപ് ഒരുപാട് ഫ്ലാറ്റുകളിൽ താമസിച്ചിട്ടുണ്ട് എങ്കിലും ഇന്ന് ഈ ഫ്ലാറ്റിൽ കിടക്കുമ്പോൾ അവൾക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല.. സ്വന്തം നാട്ടിലെ കലക്ടറായി നാളെ അവൾ ചാർജ് എടുക്കും.. പെറ്റിക്കോട്ട് പ്രായത്തിൽ അവൾ കണ്ട സ്വപ്നം ആണ്.. അവൾ എഴുന്നേറ്റുപോയി ബാൽക്കണിയിൽ നിന്ന് വിദൂരതയിലേക്ക് കണ്ണുംനട്ട് നോക്കി നിന്നു. ഇവിടെ നിന്നും നോക്കിയാൽ ബീച്ച് കാണാം.. കുടിലുകൾക്ക് പകരം കോൺക്രീറ്റ് വീടുകൾ..

കടൽ തീരത്തിന് മാത്രം ഒരു മാറ്റവുമില്ല പഴയ നിലാവ് അതേ കടൽ തിരകൾ.. അവൾ എന്തൊക്കെയോ ഓർമ്മിച്ചു കൊണ്ട് പതിയെ പഴയ ഓർമ്മകളിലേക്ക് വീണു.. പണ്ട് ഓലപ്പുര ആണെങ്കിലും അവിടെ നല്ല സമാധാനവും ഐക്യവും ഉണ്ടായിരുന്നു.. രാത്രി മണലിൽ പായ വിരിച്ച് നക്ഷത്രങ്ങളെ നോക്കി കിടക്കും.. ഓരോരോ കഥകൾ പറഞ്ഞുകൊണ്ട് എല്ലാവരും കൂടി കിടക്കും.. ചിലർ പ്രേത കഥകൾ പറയുമ്പോൾ വളരെ പേടി തോന്നും എന്നാലും അത് കേൾക്കും..

പേടിയെല്ലാം നമുക്ക് ഈശ്വര വിശ്വാസത്തിലൂടെ മറികടക്കുകയും ചെയ്യും.. ഉറക്കം വരാത്ത രാത്രികളിൽ അവൾ കടലിൻറെ തിരയുടെ ശബ്ദം കേട്ടുകൊണ്ട് കിടക്കും.. ചിലപ്പോൾ വളരെ മൃദുലവും ചിലപ്പോൾ വളരെ ഗാംഭീര്യത്തോടുകൂടി സംസാരിക്കുമെങ്കിലും എല്ലാത്തിനും വളരെ കൃത്യമായ ഒരു താളബോധം ഉണ്ടായിരുന്നു.. അതിന് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല.. കടലിന്റെ എത്രയെത്ര ഭാവ പകർച്ചകളാണ് അതിൻറെ ചിത്രങ്ങളാണ്.

എൻറെ ഉള്ളിൽ ചില്ലിട്ട് വച്ചിരിക്കുന്നത്.. എത്രയെത്ര അസ്തമയങ്ങളാണ് കണ്ട് വളർന്നത്.. ഓരോന്നും ഇപ്പോഴും ഓർക്കുമ്പോൾ എന്തൊരു ഭംഗിയാണ്.. അന്ന് അടുത്ത വീട്ടിലുള്ള ആളുകളെ അമ്മായി എന്നും അമ്മാവൻ എന്നും ഒക്കെ വിളിച്ചിരുന്നു.. പെൺകുട്ടികൾക്ക് കുഞ്ഞ് പെറ്റിക്കോട്ട് ധരിച്ച് ബീച്ചിലൂടെ നടക്കാമായിരുന്നു.. എല്ലാവരും അവരെ സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളെ പോലെയാണ് കാണാറുള്ളത്.. എന്തു കൊണ്ടോ ഈ കടൽതീരത്തിന് അപ്പുറം ഒരു ലോകമുണ്ട് എന്നുള്ളത് അവർ പലപ്പോഴും അറിഞ്ഞില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *