തനിക്ക് ചുറ്റും നടക്കുന്ന കോലാഹലങ്ങൾക്കിടയിൽ സാവിത്രി അമ്മ മൗനമായി ഇരുന്നു.. ജനലഴികളിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.. നീ ചെയ്യുന്നത് ശരിയാണോ അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ നിന്നെ ഈ കാലം അത്രയും വളർത്തി വലുതാക്കിയ അതുപോലെ നിൻറെ വളവുള്ള കാലുകൾ പലപ്രാവശ്യം ഓപ്പറേഷൻ ചെയ്ത് നിവർത്തി നല്ല രീതിയിലുള്ള കാലുകൾ ആക്കി കൊള്ളാമെന്ന ഒരുത്തന്റെ കൈയിൽ നിന്നെ പിടിച്ച് ഏൽപ്പിച്ചു കഴിഞ്ഞപ്പോൾ.
വയസ്സായ അവരെ നിനക്ക് വേണ്ടാതായി അല്ലേ.. അത്രയും കാലം നിനക്ക് അച്ഛമ്മ ആയിരുന്നല്ലോ എല്ലാം.. തൊട്ടടുത്ത വീട്ടിലെ രാമചന്ദ്രനാണ് ഒച്ച ഉയർത്തിയത്.. പഞ്ചായത്ത് മെമ്പറും പ്രസിഡണ്ടും നാട്ടുകാരും ചേർന്ന് സാവിത്രി അമ്മയുടെ കൊച്ചുമകൾ ജ്യോതിയെ വിളിച്ചു വരുത്തിയിരിക്കുകയാണ്.. കൊച്ചുമകളുടെ കല്യാണത്തിനും അതുപോലെതന്നെ പലപ്രാവശ്യങ്ങൾക്കായി കടം വാങ്ങിച്ച് ആകെയുള്ള കിടപ്പാടം പോലും.
ഇപ്പോൾ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ സാവിത്രി അമ്മയ്ക്ക്.. നാട്ടുകാർ പലരും അവരുടെ വീട്ടിലേക്ക് വിളിച്ചു എങ്കിലും അതൊന്നും കൂട്ടാക്കാതെ അമ്പലതിണ്ണയിൽ കിടക്കുകയാണ് അവർ കുറച്ചു ദിവസമായിട്ട്.. എല്ലാവരെയും എന്നെക്കൊണ്ട് നോക്കാൻ കഴിയില്ല ഇപ്പോൾ അമ്മയെയും നോക്കുന്നുണ്ട്.. വയസ്സായ അച്ഛനമ്മമാരെ സംരക്ഷിക്കണം എന്ന് മാത്രമല്ലേ നിയമമുള്ളൂ സാറേ.. ഞാനത് കറക്റ്റ് ആയി ചെയ്യുന്നുണ്ട്..
ജ്യോതി സാവിത്രി അമ്മയെ നോക്കാതെ തന്നെ അവിടെയുള്ള പോലീസുകാരോട് പറഞ്ഞു.. ച്ച്ചി അവളുടെ ഒരു നിയമം.. നിനക്ക് എന്നാടി ഇങ്ങനെ ഒരു അമ്മ ഉണ്ടായത്.. നീ ജനിച്ച നാലാം മാസം ആയപ്പോൾ നിൻറെ അച്ഛൻ മരിച്ചു.. നിനക്ക് നാലുമാസം പോലും പ്രായമാകാത്തതിനു മുൻപ് കാലു വയ്യാത്ത നിന്നെ വലിച്ചെറിഞ്ഞിട്ട് ഒരുത്തന്റെ കൂടെ ഓടിപ്പോയ ഇവളെയാണോ നീ അമ്മ എന്ന് പറയുന്നത്.. പിന്നീട് അവൾ എപ്പോഴാടീ നിന്നെ തിരക്കി വന്നത്.. നിൻറെ കല്യാണം ഒരു കാശുള്ള ഗൾഫുകാരനുമായി ഉറപ്പിച്ചു എന്നറിഞ്ഞപ്പോൾ അല്ലേ വന്നത്.. അതുവരെയും നിൻറെ ഈ പുന്നാര അമ്മ എവിടെയായിരുന്നു എൽസി ചേടത്തി ദേഷ്യത്തോടെ കൂടി പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.