ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രഗ്നൻസി ടൈമിൽ അല്ലെങ്കിൽ ഡെലിവറിക്ക് ശേഷം സ്ത്രീകളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്നതും എന്നാൽ ഡോക്ടർമാരുടെ പറയാൻ മടിക്കുന്നതുമായ ഒരു പ്രധാന പ്രശ്നമാണ് പൈൽസ് അഥവാ മൂലക്കുരു ഹെമറോയിഡ് എന്നൊക്കെ പറയുന്നത്… അപ്പോൾ എന്തുകൊണ്ടാണ് സ്ത്രീകളിൽ പ്രസവസമയത്ത് അല്ലെങ്കിൽ പ്രസവത്തിന് ശേഷം.
ഈ ഒരു ബുദ്ധിമുട്ട് കൂടുതലായി കണ്ടുവരുന്നത്.. അപ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആണ് നമുക്ക് ഇത് പ്രഗ്നൻസി ടൈമിൽ വരാതിരിക്കാൻ അതുപോലെതന്നെ ഈ അസുഖം വന്നു കഴിഞ്ഞാൽ തന്നെ നമുക്ക് ഇതിനെ മാറ്റിയെടുക്കാൻ വേണ്ടി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കുക അല്ലെങ്കിൽ ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.. നമുക്ക് ആദ്യം തന്നെ എന്താണ് പൈൽസ് അഥവാ മൂലക്കുരു.
എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. നമ്മുടെ മലദ്വാരത്തിന് ഉള്ളിലും അല്ലെങ്കിൽ അതിന് ചുറ്റുമുള്ള വെയിൻസ് അല്ലെങ്കിൽ ആ ഭാഗത്തുള്ള രക്തക്കുഴലുകൾ തടിച്ചു വീർത്ത് ഇരിക്കുന്ന ഒരു അവസ്ഥയാണ് പൈൽസ് അഥവാ ഹെമറോയിഡ് എന്ന് പറയുന്നത്.. നമുക്ക് ഇതേയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ച് നോക്കാം.. അതായത് മലദ്വാരത്തിന് ചുറ്റുമുള്ള ചൊറിച്ചിൽ അല്ലെങ്കിൽ ഒരു തടിപ്പ് രൂപത്തിൽ കാണാൻ കഴിയും..
അതുപോലെ മലം പോകുന്നതിന്റെ ഒപ്പം തന്നെ ചെറുതായി വെള്ളം പോലെ പോകാം.. അതുപോലെതന്നെ മലത്തിൻറെ കൂടെ രക്തവും പോകാറുണ്ട്.. അതുമാത്രമല്ല വളരെ അതികഠിനമായ അല്ലെങ്കിൽ അസഹനീയമായ വേദനകളും ഉണ്ടാകാറുണ്ട്.. ഇതൊക്കെയാണ് ഈ ഒരു അസുഖത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്നു പറയുന്നത്.. അതുപോലെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എങ്കിലും പറയാം പൈൽസ് പൊതുവേ രണ്ട് തരത്തിലുണ്ട് അതായത് ഇന്റേണൽ ഹെമറോയിഡ് അതുപോലെതന്നെ എക്സ്റ്റേണൽ ഹെമറോയിഡ്.. ഇന്റേണൽ എന്ന് പറയുമ്പോൾ നമുക്കറിയാം ഈ രക്തക്കുഴലുകൾ ഉള്ളിലായിരിക്കും തടിച് ഇരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…