ഒരു മകൻ തൻറെ വൃദ്ധനായ അച്ഛനെ അത്താഴം കഴിക്കാൻ ആയിട്ട് ഒരു റസ്റ്റോറന്റിലേക്ക് കൊണ്ടുപോയി.. അച്ഛനെ വളരെ പ്രായവും അതുപോലെതന്നെ ബലഹീനനും ആയതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുമ്പോൾ ഷർട്ടിലും അതുപോലെ പാന്റിലും ഒക്കെ ഭക്ഷണം വീണു കൊണ്ടിരുന്നു.. മകൻ എന്നാൽ വളരെ ശാന്തനായിരുന്നു.. എന്നാൽ അവരുടെ ചുറ്റിലും ഉള്ള ആളുകൾ അതെല്ലാം കണ്ട് കൂടുതൽ അറപ്പോടു കൂടി നോക്കി നിന്നു..
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഒട്ടും വിഷമം തോന്നാതെ മകൻ അച്ഛനെ വാഷ് റൂമിലേക്ക് കൊണ്ടുപോയി.. ഭക്ഷണം കഴിച്ചതിനുശേഷം ഉള്ള അവശിഷ്ടങ്ങൾ ക്ലീൻ ചെയ്ത് മുടി ചീകി കൊടുത്ത് കണ്ണട ഒന്ന് ശരിയാക്കി വെച്ചുകൊടുത്ത അവർ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആ റസ്റ്റോറൻറ് മുഴുവൻ കൂടുതൽ നിശബ്ദനായി അവരെ നോക്കി നിന്നു.. മകൻ ബില്ല് അടച്ച് പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഭക്ഷണം കഴിക്കുന്നതിനിടയിലെ ഒരു പ്രായം ചെന്ന ആൾ മകനോട് ചോദിച്ചു.
നിങ്ങൾ ഇവിടെ എന്തെങ്കിലും മറന്നു പോയി എന്ന് തോന്നുന്നില്ലേ.. എന്നാൽ മകൻ മറുപടി പറഞ്ഞു ഇല്ല സർ ഞാൻ ഒന്നും മറന്നു വെച്ചില്ല.. എന്നാൽ വൃദ്ധൻ പറഞ്ഞു ഉണ്ട്.. ഓരോ മക്കൾക്കും നിങ്ങൾ ഒരു പാഠം തന്നെയാണ്.. അതുമാത്രമല്ല അവിടെ ഇരുന്ന ഓരോ പിതാവിനും ഇതുപോലെ ഒരു പ്രതീക്ഷ നൽകിയിട്ടാണ് നിങ്ങൾ ഈ ഹോട്ടലിൽ നിന്ന് പോകുന്നത്.. റസ്റ്റോറൻറ് തികച്ചും നിശബ്ദമായി.. ഒരിക്കൽ നമ്മളെ പരിചരിച്ചവരെ തിരിച്ചു പരിചരിക്കുക.
എന്നുള്ളത് പരമോന്നത ബഹുമതികളിൽ ഒന്നാണ്.. ഓരോ ചെറിയ കാര്യങ്ങൾക്ക് പോലും നമ്മുടെ മാതാപിതാക്കൾ എങ്ങനെയാണ് നമ്മളെ പരിപാലിക്കുന്നത് എന്നുള്ള കാര്യങ്ങൾ നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. അവരെ എന്നും സ്നേഹിക്കുക അതുപോലെതന്നെ ബഹുമാനിക്കുകയും ചെയ്യുക.. അവരെ നല്ല രീതിയിൽ പരിപാലിക്കുക.. കാരണം അച്ഛനും അമ്മയേക്കാൾ വലിയ ദൈവങ്ങൾ ഈ ഭൂമിയിൽ മറ്റാരുമില്ല.. നമ്മൾ ജനിച്ച ഉടനെ തന്നെ നമ്മളെ കണ്ണിലെ കൃഷ്ണമണിപോലെ നോക്കുന്നതും അവരുടെ ജീവിതാവസാനം വരെ നമ്മളെ സ്നേഹിക്കുകയും നമുക്കുവേണ്ടി കഷ്ടപ്പെടുന്ന ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നത് അവർ മാത്രമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…