ശരീരത്തിൻറെ പലഭാഗങ്ങളിലായി വരുന്ന കറുപ്പ് നിറങ്ങൾക്കുള്ള കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമുക്ക് ഒരു ചെറിയ തലവേദന വന്നാൽ പോലും ആശുപത്രിയിൽ പോകാനും മരുന്നുകൾ വാങ്ങാനും യാതൊരു മടിയും ഇല്ല.. എന്നാൽ ഇത്തരം പ്രശ്നങ്ങൾ നമ്മുടെ ചർമ്മത്തിൽ ആണെങ്കിലോ.. നമ്മുടെ സ്കിൻ അല്ലേ എന്തായാലും കുറച്ചുകൂടി നോക്കിയിട്ട് പോകാം എന്നൊക്കെ പറഞ്ഞ് ഇരിക്കാറുണ്ട്.. നമ്മുടെ മുഖം സംരക്ഷിക്കുന്നതിന്റെ നാലിൽ ഒരു ഭാഗം പോലും.

നമ്മുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ വരുന്ന ആ ചർമ രോഗങ്ങളെ നമ്മൾ ശ്രദ്ധിക്കാറില്ല.. നമ്മുടെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ അതുപോലെതന്നെ തുട ഇടുക്കിലെ അതുപോലെ തന്നെ കക്ഷത്തിലെ വരുന്ന കറുത്ത പാടുകളെല്ലാം തന്നെ ആളുകളെ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.. അപ്പോൾ ഇത്തരത്തിൽ ശരീരത്തിൻറെ പലഭാഗങ്ങളിൽ വരുന്ന കറുത്ത പാടുകൾക്ക് പിന്നിലുള്ള കാരണങ്ങൾ എന്തൊക്കെയാണ്..

നമുക്ക് ഇത്തരം പ്രശ്നങ്ങൾ ശരീരത്തിൽ വരാതിരിക്കാൻ ആയിട്ട് എന്തെല്ലാം കാര്യങ്ങൾ മുൻകൂട്ടി തന്നെ ശ്രദ്ധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. നമ്മുടെ തുട ഇടുക്കിൽ അതുപോലെതന്നെ നമ്മുടെ കക്ഷത്തില് അതുപോലെ കഴുത്തിന് ചുറ്റും മുഖത്ത് നെറ്റിയുടെ ഭാഗത്തെ ഇങ്ങനെ വരുന്ന കറുത്ത പാടുകളെയാണ് നമ്മൾ അക്കാദോസസ് നൈഗ്രക്കൻസ് എന്ന് പറയുന്നത്..

ഈയൊരു പ്രശ്നം കൂടുതൽ ആരിലാണ് കണ്ടുവരുന്നത് എന്ന് ചോദിച്ചാൽ മധ്യവയസ്കരായ ആളുകളിലാണ് കൂടുതലായും കണ്ടുവരുന്നത്.. അതുപോലെതന്നെ ഇരുണ്ട ചർമ്മമുള്ള ആളുകളിലും കണ്ടു വരാറുണ്ട്.. ഇനി ഇത്തരം പ്രശ്നങ്ങൾ എങ്ങനെയാണ് വരുന്നത് അല്ലെങ്കിൽ എന്താണ് കാരണമെന്ന് ചോദിച്ചാൽ നമ്മുടെ സ്കിന്നിലെ കൂടുതലും നിറം കൊടുക്കുന്നത് മെലാനിൻ എന്ന് പറയുന്ന ഒരു വസ്തുവാണ്.. ഈ പറയുന്ന മെലാനിൻ നമ്മുടെ ശരീരത്തിൽ വർദ്ധിച്ചു കഴിഞ്ഞാൽ കൂടുതൽ കറുപ്പ് നിറവും ഇനി അഥവാ മെലാനിൻ കുറഞ്ഞു കഴിഞ്ഞാൽ നമ്മുടെ സ്കിൻ കൂടുതൽ വെളുപ്പ് നിറവുമായി മാറും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *