അന്ന് രാവിലെ കണ്ണുകൾ തിരുമ്പി ഒന്ന് എഴുന്നേറ്റു.. പിന്നീട് ഉമ്മറത്തേക്ക് വന്ന് നിൽക്കുമ്പോൾ കണ്ടു പറമ്പിന്റെ മൂലയിലുള്ള റോട്ടിൽ നിന്ന് ആളുകൾ എന്തൊക്കെയോ പറഞ്ഞ് സംസാരിക്കുന്നു.. കൂട്ടത്തിൽ എൻറെ അച്ഛനും ഉണ്ട്. ഞാൻ വേഗം ഓടിച്ചെന്നു എൻറെ അച്ഛൻറെ അടുത്തേക്ക്.. എന്നാൽ അച്ഛൻ എന്നോട് പറഞ്ഞു വീട്ടിൽ പോകാൻ.. എന്നെ അവിടെ നിന്നും ഉടനെ ഓടിച്ചു വിട്ടു വീട്ടിലേക്ക്.. ചെറിയൊരു സങ്കടത്തോടുകൂടി ഞാൻ അമ്മയെ തേടിപ്പോയി..
എന്നിട്ട് അമ്മയെ കണ്ടപ്പോൾ അമ്മയുടെ അടുത്ത് പോയി പറ്റി നിന്നു.. അമ്മ പറഞ്ഞു നാരായണി ചേച്ചിയുടെ ഇളയ മകൻ കണ്ണൻ തൂങ്ങിമരിച്ചു എന്ന്.. നമ്മുടെ പറമ്പിലെ അറ്റത്തുള്ള മാവിൻറെ മുകളിൽ ആളുകൾ തൂങ്ങിമരിക്കുന്നുണ്ട് എന്നറിഞ്ഞത് അന്നാണ്.. അച്ഛൻറെ അച്ഛൻ മരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ഒരു പുലർച്ചെ. അപ്പൂപ്പന്റെ മുറിയിൽ എന്തൊക്കെയോ അടക്കം പറയുന്ന ശബ്ദം ഉണർന്നു നോക്കിയപ്പോൾ അടുത്ത അമ്മയില്ല..
വേഗം എഴുന്നേറ്റ് നോക്കുമ്പോൾ അപ്പൂപ്പന്റെ മുറിയിൽ വല്യച്ഛന്മാരും അച്ഛനും അമ്മയും പിന്നെ കുറച്ച് ആണുങ്ങളുമുണ്ട് . ഞാൻ അതിൻറെ ഇടയിൽ കൂടി അമ്മയുടെ അടുത്തേക്ക് ചെന്നു.. അപ്പൂപ്പൻ കട്ടിലിൽ കിടക്കുന്നു. അച്ഛൻറെ കയ്യിലാണോ അതോ അമ്മയുടെ കയ്യിലാണോ എന്ന് ഓർമ്മയില്ല ഒരു ഗ്ലാസിൽ വെള്ളമുണ്ട് അതിൽ നിന്നും ഒരു സ്പൂൺ ഉപയോഗിച്ച് കുറേശ്ശെ വെള്ളമെടുത്ത് അപ്പൂപ്പന്റെ വായിലേക്ക് ഒഴിച്ചു കൊടുക്കുന്നുണ്ട്..
എന്നെ കണ്ടതും അച്ഛൻ എന്നെ അടുത്ത് നിർത്തിക്കൊണ്ട് പറഞ്ഞു കുറച്ചു വെള്ളം അപ്പൂപ്പന്റെ വായിലേക്ക് ഒഴിച്ചുകൊടുക്കാൻ.. അപ്പോൾ എന്താണ് സംഭവിക്കുന്നത് എന്നൊന്നും അറിയാതെ ഞാൻ അപ്പൂപ്പന്റെ വായിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു.. വെള്ളം പതിയെ ഇറക്കിയത് പോലെ തോന്നി അങ്ങനെ എല്ലാവരും കുറച്ചു വെള്ളം ഒഴിച്ചുകൊടുക്കാൻ തുടങ്ങി.. പിന്നീട് കുറെ സമയം കഴിഞ്ഞപ്പോൾ കണ്ടത് വായിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്നത് ആണ്.. അപ്പോൾ വലിയച്ഛൻ പറയുന്നത് കേട്ടു അച്ഛൻ നമ്മളെ വിട്ടു പോയി കേട്ടോ എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…