ഗീതെച്ചി.. ഗീത ചേച്ചി വീട്ടിലെ മൂത്ത മകളായിരുന്നു.. ഗീത ചേച്ചി അടുക്കളയിൽ നിന്ന് മുട്ട പൊരിക്കുമ്പോൾ ആയിരുന്നു ഞാനത് ചോദിച്ചത്.. നീ എന്താ അങ്ങനെ ചോദിച്ചത് എന്നും മൂത്ത മകൾ ആണല്ലോ അവസാനം കുടുംബത്തിന് അധികപ്പറ്റ് ആയി മാറുന്നത്.. എൻറെ ആ ചോദ്യത്തിലെ സങ്കടം ചേച്ചിക്ക് പെട്ടെന്ന് മനസ്സിലായത് കൊണ്ടാവണം അവർ ഒരു പുഞ്ചിരിയോടുകൂടി എന്നെ നോക്കിയത്.. അതിപ്പോൾ മൂത്ത മക്കളായാലും അതുപോലെ ഇളയ മക്കൾ ആയാലും.
കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന ആളുകളുടെ അവസാനം എന്നും…. അതു പറഞ്ഞ തികക്കാതെ മുട്ട പൊരിച്ചത് എടുത്ത് മറിച്ചിട്ട് അതൊരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് ആക്കി.. എന്നിട്ട് കുറച്ച് ചോറ് വിളമ്പി.. കറിയൊന്നും ഇല്ല കേട്ടോ.. അത് സാരമില്ല ചേച്ചി നമ്മൾ എത്ര വെറും ചോറ് തന്നെ കഴിച്ചിരിക്കുന്നു.. അത് പറയുമ്പോൾ പെട്ടെന്ന് ഓർമ്മകൾ പിന്നിലേക്ക് പോയി.. അപ്പോഴാണ് ആരോ വാതിലിൽ തട്ടി വിളിച്ചത്.. അത് കേട്ടപ്പോൾ ഞാൻ സംശയത്തോടു കൂടി ചേച്ചിയെ നോക്കി..
ഇല്ലടാ ഇത് ഏതോ ഞരമ്പന്മാർ ആണ്.. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. എൻറെ ജോലി അതായിരുന്നല്ലോ പെട്ടെന്ന് ഈ ഒരു ജോലി നിർത്തി എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.. ഇതിപ്പോൾ ദിവസവും ഇവിടെ നടക്കുന്ന പരിപാടിയാണ് ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല.. ചേച്ചി അത് പറയുമ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിരുന്നു.. ചോറും ചമ്മന്തിയും മുട്ട പൊരിച്ചതും പാത്രത്തിൽ ആക്കി ചേച്ചി അത് എനിക്ക് നേരെ.
നീട്ടുമ്പോൾ അത് വാങ്ങിക്കാതെ വായ തുറന്നു കൊണ്ട് ചേച്ചിയുടെ മുമ്പിൽ നിന്നു.. ഇവൻറെ ഒരു കാര്യം അതും പറഞ്ഞുകൊണ്ട് ചോറ് കുറച്ച് ചമ്മന്തിയും ചേർത്ത് ഉരുട്ടി അതിലേക്ക് ലേശം മുട്ടയും നുള്ളി വെച്ച് ആ ഒരു ഉരുള ചേച്ചി എൻറെ വായിലേക്ക് വെച്ച് തരുമ്പോൾ അത് ഇറക്കാൻ കഴിയാതെ തൊണ്ടയിൽ കരച്ചിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.. എന്താടാ നിനക്ക് പറ്റിയത്.. നിറഞ്ഞ കണ്ണുകളുമായി ഒന്നും പറയാൻ കഴിയാതെ നിൽക്കുന്ന എൻറെ തോളിൽ തട്ടിക്കൊണ്ട് ചേച്ചി അത് ചോദിക്കുമ്പോൾ അതുവരെ മനസ്സിൽ കൊണ്ടുനടന്ന സങ്കടങ്ങളെല്ലാം കണ്ണീരായി ഒഴുകാൻ തുടങ്ങി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….