പുല്ലുകൾ വളർന്നു നിന്ന് പാണ്ടിക്കുളത്തിന്റെ കരയിൽ നെഞ്ച് തകർന്നുകൊണ്ട് അയാൾ ഇരുന്നു.. പ്രതാപ കാലത്തിൻറെ ഓർമ്മകൾ മാത്രം അയവിറക്കി ആഫ്രിക്കൻ പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും ഒക്കെയായി വീർപ്പുമുട്ടിക്കിടന്ന പാണ്ടിക്കുളത്തിന്റെ ഞെരുക്കം പോലെ ഒന്ന് അയാളുടെ ഹൃദയത്തെയും അലട്ടുന്നുണ്ടായിരുന്നു.. പ്രസന്നമായി പരന്നു കിടന്ന നിലാവ് മാത്രം അയാളെ അല്പമെങ്കിലും സാന്ത്വനപ്പെടുത്തി.. നിലാവ് ആട്ടിപ്പായിച്ചപ്പോൾ.
ഇരുട്ട് സമീപത്തെ പകുതി അലർച്ചയെത്തിയ ചീനിക്കണ്ഠങ്ങളിലും കുറ്റിക്കാടുകളിലും അവയെ തേടിയിരുന്നു.. പാടത്തിന്റെ പുറകിലുള്ള തോടുകളിൽ നിന്നും വെള്ളം ഒഴുകുന്നതിന്റെ ചെറിയ സംഗീതവും ചീവീടുകളുടെയും തവളകളുടെയും എല്ലാം ശബ്ദങ്ങളും അയാളെ സ്പർശിച്ചില്ല.. രാത്രി മഞ്ഞു കൾ കൊണ്ട് നനഞ്ഞ തറയിൽ ഇരുന്ന് തലകുനിച്ചുകൊണ്ട് അയാൾ ചിന്തിച്ചു കൊണ്ടിരുന്നു.. രാത്രിയായാൽ ഭീതി ഉണ്ടാക്കുന്ന വിജനമായ കുളക്കരയിൽ ഇരുന്നു കുളത്തിലേക്കുള്ള.
പഞ്ചായത്ത് റോഡിൻറെ ഇറക്കം ഇറങ്ങി മറുകരയിലെ വീട്ടിലേക്ക് പോകുന്ന ആൾക്കാരുടെ സംശയത്തിന്റെ ടോർച്ച് വെളിച്ചം വന്നു വീഴുന്നുണ്ടായിരുന്നു.. ചുറ്റുവട്ടത്ത് എന്ത് നടന്നാലും തനിക്ക് ഒന്നും ഇല്ല എന്നുള്ള ചിന്താഗതി ഉള്ളതുകൊണ്ട് മുരടനായി നടന്നുകൊണ്ടിരുന്നു.. അന്വേഷണ കൗതുകനായ ഒരാളുടെ ടോർച്ചന്റെ വെളിച്ചം അയാളുടെ ഭാഗത്തേക്ക് വന്ന് പതിച്ചു.. ആരാണ് ഇവിടെ അസമയത്ത് അതും ഒറ്റയ്ക്ക് ഇവിടെ ചോദ്യത്തോടൊപ്പം.
ടോർച്ച് വെളിച്ചം ഓഫാക്കി ചോദ്യം ചോദിച്ച വ്യക്തി അയാൾക്ക് അഭിമുഖമായി ഇരുന്നു.. തല ഉയർത്തി നോക്കിയപ്പോൾ അയാളുടെ മുഖം ചോദ്യകർത്താവിന് വ്യക്തമായി.. ഷംസു നീ എന്താണ് ഈ സമയത്ത് ഇവിടെ.. സുബൈറിന്റെ ശബ്ദത്തിൽ കൂടുതൽ ആകാംഷ നിറഞ്ഞിരുന്നു.. ഷെയർ ഇട്ട് മദ്യം കഴിക്കാൻ വേണ്ടിയാണ് സാധാരണ ആളുകളെ പാണ്ടിക്കുളത്ത് ഈ സമയത്ത് വരുന്നത്.. പക്ഷേ ഷംസു മദ്യപിക്കില്ല എന്ന് സമപ്രായക്കാരനായ സുബൈറിന് അറിയാമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…