തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു അവൾ ഇങ്ങോട്ട് വന്ന് മിണ്ടട്ടെ എന്നുള്ളതായിരുന്നു എൻറെ മനസ്സിൽ ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നത്.. എന്നിട്ടും എന്റെ ഹൃദയം വല്ലാതെ പിടക്കുന്നതുപോലെ ഞാനെന്തോ തെറ്റ് ചെയ്യുന്നതുപോലെ തോന്നി.. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും കൂടി ഒരു ഉല്ലാസയാത്രയ്ക്ക് വന്നതായിരുന്നു ഊട്ടിയിലേക്ക്.. മുന്നിലേക്ക് ഇനി വല്ലാതെ ഇല്ല എന്ന് ആരോ ഇടയ്ക്കിടയ്ക്ക്.
പറയുന്നതുപോലെ അതുകൊണ്ടുതന്നെ ഭൂമിയിൽ കുടുംബത്തിനോടൊപ്പം ഉള്ള ഈ മനോഹര നിമിഷങ്ങൾ ആനന്ദമാക്കുവാൻ മക്കളുടെയും പേരക്കുട്ടികളുടെയും കൂടെ കൂടിയതാണ്.. എല്ലാവരും ചായ കുടിക്കുന്നതിനിടയിൽ ഞാൻ ഒറ്റയ്ക്ക് ചായ കുടിക്കുമ്പോൾ എൻറെ അരികിലേക്ക് എൻറെ പെങ്ങൾ വന്നു.. അവൾ എന്താണ് പറയാൻ പോകുന്നത് എന്ന് അറിയാതെ ഞാൻ അവളെ നോക്കി.. അവളും എൻറെ കണ്ണിലേക്ക് കുറെ സമയം നോക്കി നിന്നു..
അതിനുശേഷം ഇരുന്ന ഭാഗത്ത് നിന്ന് പതിയെ എഴുന്നേറ്റു.. ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.. എൻറെ കണ്ണുകളിൽ എവിടെ നിന്ന് എന്നറിയാതെ കുറെ കണ്ണുനീർ വന്ന് തുളുമ്പുവാനായി വന്നു നിന്നു.. ഒരു നിമിഷം പോലും പാഴാക്കാതെ ഞാൻ അവളെ കെട്ടിപ്പിടിച്ചു.. എൻ്റെ റംല.. കുഞ്ഞ് ഇത്ത എന്ന് കുറെ വർഷങ്ങൾക്ക് ശേഷം ഞാൻ അവളെ വിളിച്ചു.. എടാ മോനെ ഇത്തയോട് പൊറുക്കടാ.. ഇത്ര പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ എന്റെ മനസ്സ് വല്ലാതെ വേദനിച്ചു..
ഞാൻ സ്വന്തം ഉമ്മയെ പോലെ അല്ലെങ്കിൽ ഉമ്മയുടെ സ്ഥാനത്ത് കാണുന്ന അവൾ എന്നോട് പൊറുക്കാൻ പറയുകയോ.. ഞാനല്ലേ എൻറെ ഇത്തയോട് മാപ്പ് ചോദിക്കേണ്ടത്.. ചുറ്റും കൂടിയ മക്കളും പേരമക്കളും എല്ലാവരും ഞങ്ങളെ കണ്ട് ഒരുപാട് സന്തോഷിച്ചു.. അവർ എത്രമാത്രം അത് ആഗ്രഹിച്ചിരുന്നു എന്നുള്ളത് അവരുടെ സന്തോഷത്തിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.. അവർക്കൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു.. അങ്ങോട്ട് ഇങ്ങോട്ടും ഫോൺ കോളുകളും അതുപോലെ ഇടയ്ക്ക് വഴിയിൽ കണ്ടാൽ പോലും നിന്ന് സംസാരിക്കുകയും ചെയ്യുമായിരുന്നു. ഞങ്ങളെ തമ്മിൽ ഒരുമിപ്പിക്കാൻ അവർ ആവുന്നതും ശ്രമിക്കുകയും ചെയ്തിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…