ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വെരിക്കോസ് വെയിൻ എന്നുള്ള ഒരു രോഗത്തെക്കുറിച്ചാണ്.. ആദ്യം നമുക്ക് എന്താണ് വെരിക്കോസ് വെയിൻ എന്നുള്ളത് മനസ്സിലാക്കാം അതുപോലെതന്നെ എങ്ങനെ നമുക്ക് ഈ രോഗം വരാതിരിക്കാൻ പ്രതിരോധിക്കാൻ കഴിയും അല്ലെങ്കിൽ ഇതിനായിട്ട് നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം..
എന്താണ് വെരിക്കോസ് വെയിൻ എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ കാലുകളിലെ ഞരമ്പുകൾ തടിച്ച് ചുരുണ്ട് കിടക്കുന്ന ഒരു അവസ്ഥയാണ്.. ഇവ കൂടുതലും കണ്ടുവരുന്നത് കാലുകളിൽ തന്നെയാണ്.. ഇത് കൂടുതലും വരാൻ സാധ്യതയുള്ളത് ആർക്കൊക്കെയാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളിലാണ് ബുദ്ധിമുട്ട് കൂടുതലായും കണ്ടുവരുന്നത്.. ഉദാഹരണമായി പറയുകയാണെങ്കിൽ അധ്യാപകർക്ക് വരാം.
അതുപോലെ തന്നെ ട്രാഫിക് പോലീസുകാർക്ക് വരാം. അതുപോലെ ബാർബർ ഷോപ്പുകളിലെ ആളുകൾക്ക് വരാം. അതുപോലെ തന്നെ ഓപ്പറേഷൻ ഒക്കെ ചെയ്യുന്ന ഡോക്ടർമാർക്ക് വരാം ഇങ്ങനെ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകൾക്കെല്ലാം ഈയൊരു ബുദ്ധിമുട്ട് കണ്ടെന്ന് വരാം.. ഇനി ഈ ഒരു അസുഖം എന്തുകൊണ്ടാണ് അല്ലെങ്കിൽ എങ്ങനെയാണ് വരുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിലെ പൊതുവേ രണ്ട്.
തരത്തിലുള്ള രക്തക്കുഴലുകളാണ് ഉള്ളത്.. അതിലൊന്ന് ആർട്ടറീസാണ് രണ്ടാമതായിട്ട് വെയിൻ എന്ന് പറയും.. ഇതിൽ ആർട്ടരീസ് എന്ന് പറയുന്നത് നമ്മുടെ ഹൃദയത്തിൽ നിന്ന് ശുദ്ധമായ രക്തം നമ്മുടെ മറ്റ് അവയവങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.. അതുപോലെതന്നെ അതേസമയം അവിടെനിന്ന് ശരീരത്തിൽ ഉണ്ടാകുന്ന അശുദ്ധ രക്തങ്ങളെ തിരിച്ച് ഹൃദയത്തിലേക്ക് ശുദ്ധീകരണത്തിന് വേണ്ടി എത്തിക്കുകയാണ് വെയിൻസ് ചെയ്യുന്നത്..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…