ഒരുപാട് മരുന്നുകൾ കഴിച്ചിട്ടും ട്രീറ്റ്മെന്റുകൾ എടുത്തിട്ടും ശരീരവേദന മാറുന്നില്ല എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഫൈബ്രോമയാൽജിയ എന്നുള്ള ഒരു അസുഖത്തെക്കുറിച്ച് ആണ്.. നമുക്കെല്ലാവർക്കും അറിയാം ഇന്ന് ഒരുപാട് ആളുകളിൽ വളരെയധികം കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്.. ഇത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വളരെയധികം കണ്ടുവരുന്നത്.. നമുക്ക് ആദ്യം ഈ രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം..

ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണമായി പറയുന്നത് ശരീരം മുഴുവൻ ഉണ്ടാകുന്ന വേദനകളാണ്.. പ്രധാനമായും വേദനകൾ അനുഭവപ്പെടുന്നത് മസിലുകളിൽ ആണ്.. കൂടുതലും കഴുത്തിന്റെ പുറകുവശത്ത് അതുപോലെതന്നെ ഷോൾഡർ ഭാഗത്തൊക്കെയാണ്.. അതുപോലെ തന്നെ ബാക്ക് പെയിൻ വരാറുണ്ട്.. എന്നിരുന്നാലും ശരീരമാസകലം വേദനകളാണ് രോഗികൾ പറയാറുള്ളത്.. ഈ വേദനകൾ മൂന്നുമാസം അല്ലെങ്കിൽ അതിൽ അധികമോ തുടർച്ചയായി അനുഭവപ്പെടുന്നതായിട്ടാണ്.

അവർ പറയാറുള്ളത്.. അപ്പോൾ ഇത്തരം ഒരു വേദനയാണ് അനുഭവപ്പെടുന്നത് എങ്കിൽ നമുക്ക് അതിനെ തീർച്ചയായിട്ടും ഫൈബ്രോമയാൽജിയ ആണ് എന്ന് പറയാൻ കഴിയും..ഇതിൻറെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷ്യമായി പറയുന്നത് ക്ഷീണമാണ്.. നിരന്തരമായി ഒരു ക്ഷീണം രോഗികൾക്ക് അനുഭവപ്പെടാറുണ്ട്.. മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാണ് ഇമോഷണലി ഉണ്ടാകുന്ന ഡിസ്റ്റർബൻസസ് എന്ന് പറയുന്നത്.. ഒട്ടുമിക്ക രോഗികളിലും കാണപ്പെടുന്നുണ്ട്.

ആൻങ്സൈറ്റി ഡിപ്രഷൻ അതുപോലെ ഒരുപാട് മാനസിക സമ്മർദ്ദങ്ങളും വളരെ കോമൺ ആയിട്ട് കാണപ്പെടുന്നുണ്ട്.. അതുപോലെതന്നെ മറ്റൊരു പ്രധാന ബുദ്ധിമുട്ടാണ് ഉറക്കത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ.. അതായത് ഈ ശരീര വേദനകൾ കാരണം ഉറക്കം ശരിയാവാത്ത ഒരു അവസ്ഥ.. അതല്ലെങ്കിലും ഉറക്കം ശരിയായി ലഭിച്ചാൽ പോലും ഉറങ്ങി എഴുന്നേൽക്കുമ്പോൾ കൂടുതൽ ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *