ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ ഹാർട്ട് ബീറ്റ് കുറയുന്ന ഒരു അവസ്ഥയെക്കുറിച്ചാണ് സംസാരിക്കുന്നത്.. ഇപ്പോൾ ഒരുപാട് ആളുകളിലെ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു അസുഖമായി മാറിക്കൊണ്ടിരിക്കുകയാണ് ഇത്.. അതായത് ഹാർട്ട് ബീറ്റ് നോർമലി ഒരാൾക്ക് ഉണ്ടാവുന്നത് എന്ന് പറയുന്നത് 60 മുതൽ 100 വരെയാണ്.. എന്നാൽ ചില ആളുകൾക്ക് ഹാർട്ട് ബീറ്റ്.
വല്ലാതെ കുറയും.. അതായത് അൻപതിൽ താഴെ അല്ലെങ്കിൽ 40ൽ താഴെയൊക്കെ വരാറുണ്ട്.. അത്തരത്തിൽ ഉണ്ടാകുമ്പോൾ പലതരം ബുദ്ധിമുട്ടുകളും ആളുകൾക്ക് അനുഭവപ്പെടും.. കോമൺ ആയിട്ട് അസുഖം എല്ലാവിധ ഏജ് ഗ്രൂപ്പുകാർക്കും അതായത് പ്രായ വ്യത്യാസം ഇല്ലാതെ വരാൻ സാധ്യതയുണ്ട്.. ചെറുപ്പക്കാർക്കും വരാം അതുപോലെതന്നെ പ്രായമുള്ള ആളുകൾക്കും വരാൻ സാധ്യതയുണ്ട്.. ചില ആളുകൾക്ക് അതിൻറെ ലക്ഷണങ്ങൾ ഓരോന്ന് കാണിക്കും.
എന്നാൽ മറ്റു ചില ആളുകൾക്ക് അതിൻറെ യാതൊരുവിധ ലക്ഷണങ്ങളും കാണിക്കാറില്ല.. ഹാർട്ട് ബീറ്റ് വല്ലാതെ കുറഞ്ഞു പോകുമ്പോൾ നോർമലി ഒരാൾക്ക് ഉറങ്ങുമ്പോൾ ഹാർട്ട് ബീറ്റ് കുറയും അതുപോലെ എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ ഹാർട്ട് ബീറ്റ് സ്വാഭാവികമായും വർദ്ധിക്കും.. കൂടുതലും നമ്മൾ ഓടുമ്പോഴൊക്കെയാണ് ഹാർട്ട് ബീറ്റ് വല്ലാതെ വർദ്ധിക്കുന്നത് അത് നോർമൽ ആണെങ്കിൽ കുഴപ്പമില്ല.
പക്ഷേ ചില ആളുകൾക്ക് വെറുതെ ഇരിക്കുമ്പോൾ പോലും ഹാർട്ട് വല്ലാതെ കൂടും അല്ലെങ്കിൽ മറ്റു ചിലർക്ക് ഹാർട്ട് ബീറ്റ് വല്ലാതെ കുറയും.. അപ്പോൾ അത്തരം ആളുകൾക്ക് ഇതിൻറെ ചില ലക്ഷണങ്ങൾ വരാറുണ്ട്.. ഇതിൻറെ കോമൺ ആയിട്ടുള്ള ലക്ഷണങ്ങൾ എന്നു പറയുമ്പോൾ ചില ആളുകൾക്ക് തലകറക്കം അനുഭവപ്പെടാറുണ്ട് അതുപോലെതന്നെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നാറുണ്ട്.. ചില ആളുകൾ ബോധംകെട്ട് വീഴാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…