ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കുറെ പേര് ക്ലിനിക്കിലേക്ക് ഒന്നും പറയാറുണ്ട് ഡോക്ടറെ അതികഠിനമായ നെഞ്ചരിച്ചിൽ ആണ് അനുഭവപ്പെടുന്നത്.. പൊതുവേ കുറച്ചു വെള്ളം കുടിച്ചാൽ പോലും ഇത്തരത്തിൽ നെഞ്ചരിച്ചിൽ അനുഭവപ്പെടാറുണ്ട്.. അതുപോലെതന്നെ പുളിച്ചു തികട്ടലും അനുഭവപ്പെടാറുണ്ട്.. ഇതിൻറെ ഒരു കാരണമായ ആസിഡ് റിഫ്ലക്റ്റിനെ കുറിച്ചാണ്.
ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് അതുപോലെ ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഈ അസുഖത്തിനായി നമ്മൾ എപ്പോഴാണ് ട്രീറ്റ്മെന്റുകൾ എടുക്കേണ്ടത്.. ഇത് വരാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ നമുക്ക് എടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ വിശദമായി ചർച്ച ചെയ്യാൻ പോകുന്നത്..
ആദ്യം തന്നെ എന്താണ് ആസിഡ് റിഫ്ലക്റ്റ് എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം.. നമ്മുടെ ആമാശയത്തിലുള്ള ദഹനരസങ്ങൾ എല്ലാം തന്നെ മുകളിലേക്ക് അതായത് നമ്മുടെ അന്നനാളത്തിലേക്ക് വരുന്ന ഒരു കണ്ടീഷനാണ് ഇത്.. ആദ്യം നമുക്ക് നമ്മുടെ ദഹനപ്രക്രിയ എങ്ങനെയാണ് എന്നതിനെക്കുറിച്ച് നോക്കാം.. നമ്മളെ നോർമൽ ആയിട്ട് ഒരു ഭക്ഷണം കഴിക്കുമ്പോൾ അത് നമ്മുടെ വായിലൂടെ അന്നനാളത്തിലേക്ക് എത്തുന്നു.. അവിടെനിന്നും അത് ആമാശയത്തിലേക്ക് എത്തുന്നു.. നമ്മുടെ ആമാശയത്തിന്റെയും അന്നനാളത്തിന്റെയും ഇടയിൽ ആയിട്ട് ഒരു ശക്തിയായിട്ടുള്ള പേശിയുണ്ട്..
ഇതൊരു വാൽവ് പോലെയാണ് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത്.. അതായത് നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ഈ വാൽവ് ഓപ്പൺ ആവും അതേ സമയത്ത് നമ്മുടെ ഭക്ഷണം അതിലൂടെ ഇറങ്ങി താഴേക്ക് എത്തുന്നു.. തിരിച്ച് വരാതിരിക്കാൻ ആയിട്ട് ആ വാൽവ് പിന്നീട് ക്ലോസ് ആവുന്നു.. ഇതാണ് നമ്മുടെ നോർമൽ ആയിട്ട് ദഹനപ്രക്രിയയിൽ ദിവസവും നടന്നുകൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…