ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നെഞ്ചരിച്ചിൽ അല്ലെങ്കിൽ പുളിച്ചു തികട്ടൽ എന്നുള്ള ഒരു അസുഖത്തെക്കുറിച്ചാണ്.. നമ്മുടെ ആമാശയത്തിലുള്ള കണ്ടന്റ് അത് ചിലപ്പോൾ ആസിഡ് ആവാം അല്ലെങ്കിൽ ഭക്ഷണം ആവാം.. ഈ പറയുന്ന ആസിഡ് അല്ലെങ്കിൽ ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ അന്നനാളത്തിൽ കയറി ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ ആണ് നമ്മൾ ഈ പറയുന്ന അസുഖങ്ങളായി പറയുന്നത്..
ഈ അസുഖം വരുമ്പോൾ കോമൺ ആയിട്ട് ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ നെഞ്ചരിച്ചിൽ അല്ലെങ്കിൽ പുളിച്ചു തികട്ടലാണ്.. പുളിച്ചു തികട്ടൽ എന്ന് പറഞ്ഞാൽ വായിലേക്ക് ഒരു പുളി രസം കയറി വരിക.. അല്ലെങ്കിൽ കഴിച്ച ഭക്ഷണത്തിന് ടേസ്റ്റ് അല്ലെങ്കിൽ അതിന്റെ പദാർത്ഥങ്ങളും മുകളിലേക്ക് കയറി വരുക തുടങ്ങിയവയാണ് ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത്.. അതല്ലാതെ ഈ ആസിഡ് അന്നനാളത്തിൽ.
കയറിയാൽ മറ്റു പല ലക്ഷണങ്ങളും കാണാറുണ്ട്.. അതായത് മറ്റുള്ള ലക്ഷണങ്ങൾ എന്നു പറയുമ്പോൾ അതിൽ ഒന്നാമത്തെ തൊണ്ടയിൽ എന്തൊക്കെയോ ഇരിക്കുന്നത് പോലെ തോന്നും.. അതല്ലെങ്കിൽ നെഞ്ചുവേദന വരാം അതായത് നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ നെഞ്ചിന്റെ അകത്തെ വേദനകൾ വരാം.. വളരെ അപൂർവമായി ചില ആളുകൾക്ക് നിർത്താതെയുള്ള ചുമ വരാം.. ഈ പറയുന്ന ആസിഡ് നമ്മുടെ അന്നനാളത്തിൽ.
എത്തി അത് പിന്നീട് തൊണ്ടയിലേക്ക് വന്ന് തൊണ്ടയിലുള്ള ഇറിറ്റേഷൻ കൊണ്ട് ഇത്തരത്തിൽ നിർത്താതെയുള്ള ചുമ വരാം.. ഇനി ഇത്തരം അസുഖങ്ങൾ ആരിലൊക്കെയാണ് സാധാരണയായി കാണുന്നത് എന്ന് ചോദിച്ചാൽ കൂടുതലും പ്രായമാകുന്ന ആളുകളിലാണ് കണ്ടുവരുന്നത്.. പക്ഷേ ചെറുപ്പക്കാരായ ആളുകളിലും ഇത്തരം ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….