ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപക്ഷേ ഇന്ന് വളരെ വ്യാപകമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ദഹനസംബന്ധമായ പ്രശ്നങ്ങളന്നു പറയുന്നത്.. ക്ലിനിക്കിലേക്ക് സാധാരണയായി വരുന്ന പല ആളുകളും പറയുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം എനിക്ക് എന്ത് ഭക്ഷണം കഴിച്ചു കഴിഞ്ഞാലും അല്പസമയം കഴിയുമ്പോഴേക്കും വയർ ബലൂൺ പോലെ വീർത്ത് അല്ലെങ്കിൽ വികസിച്ചു വരുന്നു..
അതുപോലെ ഒത്തിരി കീഴ്വായുമായിട്ടും അതുപോലെതന്നെ ഏമ്പക്കം പോലുള്ള ഗ്യാസ് ആയിട്ടും പോകുന്നു.. ഇങ്ങനെ പോയിക്കഴിഞ്ഞാൽ മാത്രമേ ഈ ഒരു പ്രശ്നത്തിൽ നിന്ന് അല്പം ആശ്വാസം ലഭിക്കുകയുള്ളൂ.. മറ്റു ചില ആളുകൾക്ക് ഉള്ള പ്രശ്നം എന്നു പറയുന്നത് കോൺസ്റ്റിപ്പേഷൻ അല്ലെങ്കിൽ മലബന്ധമാണ്.. വേറെ ചില ആളുകൾക്കുള്ള പ്രശ്നം ഭക്ഷണം കഴിച്ചാൽ ഉടനെ ടോയ്‌ലറ്റിൽ പോകണം എന്നുള്ളതാണ്.. ഇത്തരം പ്രശ്നങ്ങൾ എല്ലാം ഉണ്ടാകുന്നത്.
കേവലം ഒരു മൂല കാരണം കൊണ്ട് ആവാം വരുന്നത്.. അപ്പോൾ എന്താണ് ഈ പറയുന്ന മൂല കാരണം.. ഇന്ന് ഏറ്റവും കൂടുതൽ ആരോഗ്യ മേഖലയിൽ സംസാരിക്കുന്ന ഒരു വിഷയമാണ് സിബോ എന്നു പറയുന്നത്.. സ്മാൾ ഇൻഡസ്ടൈം ബാക്ടീരിയൽ ഓവർ ഗ്രോത്ത് എന്ന് പറയുന്നത്.. അപ്പോൾ ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ എന്താണ് സിബോ എന്നും ഇത് വരാനുള്ള പ്രധാന കാരണങ്ങളെക്കുറിച്ചും അതുപോലെ ഈ ഒരു പ്രശ്നത്തെ നമുക്ക് എങ്ങനെ മറികടക്കാൻ സാധിക്കും.
തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ദഹന വ്യവസ്ഥയ്ക്ക് വായ മുതൽ നമ്മുടെ മലദ്വാരം വരെ നീണ്ടുകിടക്കുന്ന ഒരു സങ്കീർണമായ കുഴലാണ്.. ഇതിലെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് നമ്മുടെ സ്റ്റോമക്ക് അഥവാ ആമാശയം എന്ന് പറയുന്നത്.. അതിനു തൊട്ടു താഴെയുള്ളതാണ് ചെറുകുടൽ എന്ന് പറയുന്നത്.. അതിലും താഴെയുള്ളതാണ് വൻകുടൽ എന്ന് പറയുന്നത്.. ഈ ഭാഗങ്ങളിൽ എല്ലാം മൈക്രോ ഓർഗാനിസം ഉണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…