നീ പെട്ടെന്ന് ഒരു തീരുമാനമെടുക്കേണ്ട ഒന്നുകൂടി ആലോചിച്ചിട്ട് മതി.. അവസാനം ഒന്നും വേണ്ടായിരുന്നു എന്നുള്ള തോന്നൽ ഉണ്ടാകാൻ പാടില്ല.. ദിവ്യക്ക് ഒരു മൂളൽ മാത്രം മറുപടി കൊടുത്തുകൊണ്ട് രേവതി തൻറെ വീട്ടിലേക്ക് ഉള്ള ഇടവഴിയിലേക്ക് തിരിഞ്ഞു.. ദിവ്യ അവളുടെ വീട്ടിലേക്ക് നടന്നു.. ദിവ്യയും രേവതിയും ഒരു സ്വകാര്യ കമ്പനിയിലെ രണ്ട് ജീവനക്കാരികളാണ്.. ഒരാഴ്ചയ്ക്ക് മുൻപ് പതിവുപോലെ ജോലികഴിഞ്ഞ് വീട്ടിലെത്തിയ രേവതിയെ കാത്തുകൊണ്ട്.
അച്ഛൻറെ ഒപ്പം ഉമ്മറത്ത് ബ്രോക്കറും കൂടെ ഒരു പയ്യനും ഇരിക്കുന്നുണ്ടായിരുന്നു.. ബ്രോക്കറെ വീടിൻറെ മുൻവശത്ത് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി പുതിയ എന്തോ ഒരു ആലോചനയുമായി വന്നതാണ് അയാൾ എന്ന്.. ചെറുക്കന്റെ മുഖത്തേക്ക് നോക്കാതെ തന്നെ ഒരു വശത്തുകൂടി രേവതി ഉള്ളിലേക്ക് കയറിപ്പോയി.. അവൾ നേരെ അടുക്കളയിലേക്ക് ചെന്നപ്പോൾ അവളെയും കാത്ത് ചായയും വെച്ച് ഇരിക്കുകയാണ് അമ്മ.. അമ്മ അവളെ കണ്ടതും പറഞ്ഞു.
മോളെ ഈ ഡ്രസ്സ് എല്ലാം വേഗം മാറ്റി മറ്റൊന്നിട്ടിട്ട് വരു.. എന്നിട്ട് വേഗം ഈ ക്ലാസുകളിലെ ചായ അവർക്ക് കൊണ്ടുപോയി കൊടുക്ക് വേഗം.. അപ്പോൾ അവൾ അമ്മയോട് ചോദിച്ചു ഈ വേഷത്തിൽ കണ്ടാൽ എന്താണ് കുഴപ്പം.. ഒന്നു നോക്കിയിട്ട് അവൾ അവിടെ ഉണ്ടായിരുന്ന ചായയുമായി ഉമ്മറത്തേക്ക് നടന്നു.. ചായ കൊടുത്ത ശേഷം രേവതി വാതിൽ പടിയിൽ ചാരി നിന്നു.. ബ്രോക്കർ സ്ഥിരമായി പറയുന്ന ഡയലോഗ് പറഞ്ഞു.
ഇനി ഇവർക്ക് എന്തെങ്കിലും തമ്മിൽ സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ.. എനിക്ക് പെൺകുട്ടിയോട് സംസാരിക്കണം അതും പറഞ്ഞു കൊണ്ട് ചായ ഗ്ലാസ് മേശ പുറത്തുവച്ച് പയ്യൻ എഴുന്നേറ്റു.. ഉള്ളിലേക്ക് പൊയ്ക്കോളൂ മോനെ എന്ന് രേവതിയുടെ അച്ഛൻ പറഞ്ഞു.. വേണ്ട ഞാൻ പുറത്തേക്ക് നിൽക്കാം.. അയാൾ അതും പറഞ്ഞുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….