ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് കാൽമുട്ടുകളിൽ ഉണ്ടാകുന്ന വേദന എന്ന് പറയുന്നത് പലരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ്.. ഇതുമൂലം പലർക്കും കാലുകളിൽ വളവുപോലും ഉണ്ടാകുന്നു അതുപോലെതന്നെ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകളും വളരെയധികം വർദ്ധിച്ചുവരുന്നു.. എക്സ്-റേ എടുത്താൽ അസ്ഥികളുടെ തേയ്മാനം മൂലം സന്ധികൾ ചുരുങ്ങുന്നത് കാണാം..
എംആർഐ എടുത്താൽ തേയലുകളും അതുപോലെ തരുണാസ്തി പൊട്ടലുകളും ഒക്കെ കാണാൻ കഴിയും.. യാത്രകൾക്ക് വാഹനങ്ങളെ ആശ്രയിക്കുന്ന ഈ കാലത്ത് കാലിൻറെ തേയ്മാനം കുറയുകയല്ലേ വേണ്ടത്.. പകരം തേയ്മാനം കൂടാൻ എന്താണ് കാരണങ്ങൾ.. മുട്ടിലെ അസ്ഥികളുടെ അഗ്രഭാരം മുറിച്ചുമാറ്റി മെറ്റലും പ്ലാസ്റ്റിക് കൊണ്ട് ഉള്ള കൃത്രിമമായ ഒരു മുട്ട് ഫിറ്റ് ചെയ്ത് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്.. ഇതാണ് സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ ചെയ്യുന്നത്..
ഓപ്പറേഷനോട് അനുബന്ധിച്ചുള്ള മുറിവുകൾ ഉണങ്ങുന്നതുവരെ ഫിസിയോതെറാപ്പി സമയത്തും വീണ്ടും നടന്നു തുടങ്ങുമ്പോൾ ഒക്കെ ഇതിൻറെ ഒരു വേദന സഹിക്കേണ്ടിവരും.. ഓപ്പറേഷൻ വിജയിക്കാതെ പാർശ്വഫലങ്ങൾ മൂലം വീൽചെയറുകളിൽ ജീവിതകാലം മുഴുവൻ ജീവിക്കേണ്ടിവരുന്ന ആളുകളും ഉണ്ട്.. ഓപ്പറേഷൻ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്.. മരുന്നും ഓപ്പറേഷനും ഒന്നും ഇല്ലാതെ തേയ്മാനം വന്ന സന്ധികളെ എങ്ങനെ നമുക്ക് റിപ്പയർ ചെയ്യാൻ സാധിക്കും..
ഓസ്റ്റിയോ ആർത്രൈറ്റിസ് അതുപോലെ സന്ധിവാതവും മൂലം അസ്വസ്ഥതകൾ അനുഭവിക്കുന്നവർ എന്താണ് ശ്രദ്ധിക്കേണ്ടത്.. നമുക്ക് ഈ ഒരു പ്രശ്നങ്ങളെല്ലാം പൂർണമായും പരിഹരിക്കണം എങ്കിൽ നമ്മൾ ആദ്യം തന്നെ നമ്മുടെ ഈ ഒരു കാൽമുട്ടുകൾ എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് അല്ലെങ്കിൽ അതിന്റെ ഘടനയെ കുറിച്ച് ആദ്യം മനസ്സിലാക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….