എല്ലാവരും വെറുക്കപ്പെടുക എന്നു പറയുന്നത് ചിലപ്പോഴൊക്കെ വലിയ അനുഗ്രഹം തന്നെയാണ്.. ജീവിത സായാഹ്നം ആകുമ്പോൾ സ്വന്തം കർമ്മങ്ങളെ നമ്മൾ ഒരിക്കൽ കൂടി അവലോകനം ചെയ്യണം.. പലതും ജീവിതത്തിലെ അർത്ഥശൂന്യമായ ഉത്തരങ്ങൾ നമ്മുടെ മുൻപിൽ നിരത്തി വെക്കും.. ഇന്ന് മിഥുനം 31..അമ്മാളു അമ്മമ്മ പതിവിലും ഉഷാർ ആയിരുന്നു.. പക്ഷേ അത് മറ്റുള്ളവർക്ക് വലിയ അലോസരങ്ങൾ സൃഷ്ടിച്ചു.. നേരത്തെ എഴുന്നേറ്റ് കുളിച്ച്.
പൂജാമുറിയിൽ വിളക്ക് വച്ച് കിഴക്കേ പുറത്തുള്ള തൂക്കുവിളക്കിൽ നിന്ന് ദിവസം പ്രകാശത്തിലേക്ക് വന്നു.. ജോലിക്കാരി ജാനകി മുറ്റം അടിച്ചു കഴിഞ്ഞപ്പോൾ തന്നെ അമ്മാളു അമ്മമ്മ പറഞ്ഞു മുറ്റത്തെ പുല്ലുകൾ പറിച്ചിടുകയോ അല്ലെങ്കിൽ ചെത്തി എടുക്കുകയോ ചെയ്യണം.. നേരം നല്ലപോലെ വെളുത്തു ഇനി ചായ വെച്ചിട്ട് പോരെ.. ജാനകിയുടെ വാക്കുകളിൽ അല്പം നീരസം ഉണ്ടായിരുന്നു.. മതി ഇന്ന് നിനക്ക് നല്ലോണം പണിയുണ്ട്.
വർഷത്തിലൊരിക്കൽ അല്ലേ അതുകൊണ്ട് അങ്ങനെ സമാധാനിക്കുക അമ്മാളു അമ്മമ്മ പറഞ്ഞു.. മുറ്റമടി കഴിഞ്ഞ വടക്കേപ്പുറത്തേക്ക് നടക്കുമ്പോൾ ജാനകി എന്തൊക്കെയോ പറഞ്ഞു.. വലിയ മുറ്റമാണ് ബാക്കിയെല്ലാവരും മുറ്റത്ത് ടൈൽസ് ഇട്ടു.. ഇവിടെ മാത്രം പറ്റില്ല.. ഇറയത്തേക്ക് ചൂട് അടിക്കും. അതുമാത്രമല്ല എന്നും മണ്ണ് തൊട്ട് നടക്കണം.. നീ വല്ലതും പറഞ്ഞോ എന്ന് അമ്മൂമ്മ ചോദിച്ചു.. ഇല്ല ഞാൻ എന്നോട് തന്നെ പറഞ്ഞതാണ്.
ജാനകി പറഞ്ഞു.. എന്നാൽ അന്ന് അമ്മമ്മ മുഴുവൻ സമയവും ജാനകിയുടെ കൂടെ തന്നെയായിരുന്നു.. അടുക്കള മുതൽ എല്ലാ മുറിയിലും ഉണ്ടായിരുന്ന വേണ്ടാത്ത ഉപയോഗിക്കാത്ത ഉപകാരപ്പെടാത്ത എല്ലാ സാധനങ്ങളും വീടിന് പുറത്തേക്ക് എത്തി.. കുട്ടികളും മറ്റുള്ളവരും നേരം വൈകി ഉണർന്നപ്പോൾ എസി ഓഫ് ആക്കി ജനലുകൾ എല്ലാം തുറന്ന് ഇടാൻ പറഞ്ഞു.. എല്ലാവരോടും മുറിയിലെ ജനലുകളും വാതിലുകളും എല്ലാം വൃത്തിയാക്കാൻ പറഞ്ഞു.. ജനലുകൾ തുറന്നതോടു കൂടി വീട്ടിലെ പുതിയ വായു സഞ്ചാരം എല്ലാവരും അറിഞ്ഞു തുടങ്ങി.. വീടിന് പുതിയ ജീവൻ വച്ചതുപോലെ തോന്നി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…