ഇന്ന് ഷൈമയുടെ രണ്ടാം വിവാഹമായിരുന്നു.. ആശംസകൾക്ക് പകരം പരിഹാസങ്ങളും കുത്ത് വാക്കുകളും അവളുടെ ഹൃദയത്തെ കീറിമുറുക്കുന്നുണ്ട്.. മണവാട്ടിയായി ഈ വീട്ടിൽ വന്ന് കയറിയിട്ട് മിനിട്ടുകൾ മാത്രമേ ആയിട്ടുള്ളൂ അപ്പോഴേക്കും കൂട്ടംകൂട്ടമായി ആളുകൾ നിന്ന് അവളെ പച്ചയ്ക്ക് തിന്ന് തീർക്കുകയാണ്.. ഇപ്പോൾ എന്തായി 12 കൊല്ലം കഴിഞ്ഞിട്ടും അവൾ അവൻറെ വാലിൽ തൂങ്ങി നടക്കുകയായിരുന്നു..
ഇനിയിപ്പോൾ ആ കുട്ടിയും അവൻറെ അല്ല എന്ന് ആര് കണ്ടു.. ഏതായാലും നല്ല വിഷം തന്നെയാണ് അവൾ അവന്റെ മേലെ കുത്തിവെച്ചത് അല്ലെങ്കിൽ ഒരു 12 വയസ്സുള്ള കുട്ടിയുടെ അമ്മയെ അവൻ കല്യാണം കഴിക്കുമോ.. ഏത് വിഷം ആയാൽ എന്താണ് എല്ലാത്തിനും ഒരു കാലാവധിയുണ്ട്.. അത് കഴിഞ്ഞാൽ അറിയാം ഈ കല്യാണത്തിന്റെ ഫലം.. അന്ന് അവനു മനസ്സിലാകും അവൻ ചെയ്ത മണ്ടത്തരം എന്താണ് എന്നുള്ളതിനെ കുറിച്ച്..
സദാചാരവാദികളുടെ വാക്ക് പോരാട്ടവും അവരുടെ നോട്ടവും കൊണ്ട് ശ്വാസം മുട്ടിയപ്പോൾ അവൾ പതിയെ ആരുടെയും ശല്യം ഇല്ലാത്ത ആളുകൾ ഒഴിഞ്ഞ ഒരു മുറിയിലേക്ക് മാറിനിന്ന്.. തുറന്നിട്ട ജനൽ കമ്പിയിൽ പിടിമുറുക്കി കൊണ്ട് നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. ഷൈമയുടെ മിഴികളിൽ അവളുടെ മകൻറെ നിഷ്കളങ്കമായ മുഖം തെളിഞ്ഞു.. പാവം ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും..
എന്നെ വിട്ടു പിരിഞ്ഞിട്ടുള്ള ആദ്യരാത്രി.. എങ്ങനെയായിരിക്കും അവൻ ഇന്നത്തെ ദിവസം കഴിച്ചു കൂട്ടുക.. അണിഞ്ഞൊരുങ്ങി നിന്ന് എന്നെ കണ്ടപ്പോഴും അവസാനമായി യാത്ര പറഞ്ഞപ്പോഴും ആ കുഞ്ഞു കൈകൾ എന്നെ നോക്കി യാത്ര മംഗളം നേർന്നു.. അപ്പോഴൊന്നും ആ പ്രകാശിക്കുന്ന മുഖം വാടിയിരുന്നില്ല.. ആ കുഞ്ഞു കണ്ണുകളിൽ നിന്ന് വീഴുന്ന കണ്ണുനീർ അവൻറെ കുഞ്ഞു കൈകൾ കൊണ്ട് ആരും കാണാതെ തുടക്കുന്നത് കണ്ടപ്പോൾ കാറിൽ നിന്ന് എടുത്ത് ചാടാൻ ആണ് എനിക്ക് തോന്നിയത്.. അവളിൽ ഒഴുകിവരുന്ന കണ്ണുനീർ ഒരു മഴയായി പെയ്തിറങ്ങി.. ആദ്യ വിവാഹം വെറും സംശയത്തിന്റെയും തെറ്റിദ്ധാരണയുടെയും പേരിൽ അവസാനിച്ചപ്പോൾ രണ്ടാമത് ഒരു വിവാഹം വേണ്ട എന്ന് ഉറപ്പിച്ചതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…