കൈയിലെ പാൽ ഗ്ലാസ് മായി ആ മുറിയിലേക്ക് കടന്നു ചെന്നപ്പോൾ അവളുടെ മുഖം കുനിഞ്ഞത് നാണം കൊണ്ട് ആയിരുന്നില്ല.. സാരി തലപ്പുകൾക്കിടയിൽ ഒളിപ്പിച്ചിരുന്ന ചെറിയ കത്തിയിലായിരുന്നു അവളുടെ ശ്രദ്ധ മുഴുവൻ.. അടുക്കളയിൽ ചെന്നപ്പോൾ ആരും കാണാതെ എടുത്ത് ഒളിപ്പിച്ചതായിരുന്നു അത്.. അവൾ ആ റൂം മുഴുവൻ കണ്ണോടിച്ചു നോക്കി.. മനോഹരിയായി അണിഞ്ഞ ഒരുങ്ങിയിരിക്കുന്ന മണവാട്ടിയെ പോലെയുണ്ട് ആ മണിയറ..
ചുവന്ന പനിനീർ പൂവ് കൊണ്ടുള്ള പന്തൽ കൊണ്ട് മനോഹരമായ ഒരു റൂം ആയിരുന്നു അത്.. എൻറെ ശവകുടീരത്തിൽ അർപ്പിച്ചിരിക്കുന്ന പൂക്കൾ പോലെയാണ് അതെനിക്ക് തോന്നിയത്.. അതിനെ പുച്ഛത്തോടും ദേഷ്യത്തോടും കൂടി നോക്കി നിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ.. മൂക്കിലേക്ക് അടിച്ചു കയറിയ മുല്ലപ്പൂ വാസന ക്ക് അവളെ മത്ത് പിടിപ്പിക്കാൻ കഴിവില്ല.. സ്നേഹം നിറഞ്ഞ തുളുമ്പേണ്ട കണ്ണുകൾ ഇപ്പോൾ വറ്റിവരണ്ട് കിടക്കുകയാണ്..
അവൾ കട്ടിലിലേക്ക് ഇരുന്നുകൊണ്ട് മേശയിലേക്ക് നോക്കി തന്റെ കഴുത്തിൽ താലികെട്ടിയ പുരുഷൻറെ മനോഹരമായ ഒരു ഫോട്ടോ ഫ്രെയിം അവിടെ ഉണ്ടായിരുന്നു.. അറിഞ്ഞുകൊണ്ട് അദ്ദേഹത്തെ വഞ്ചിച്ചത് എന്തിനായിരുന്നു.. ഒന്നും വേണ്ടായിരുന്നു മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നുചെന്നിട്ട് അവരുടെ സ്വപ്നങ്ങൾ കൂടി തകർക്കേണ്ടി വന്ന ഒരു പാപിയാണ് ഞാൻ.. സങ്കടം വന്ന് നെഞ്ചിൽ തളം കെട്ടിക്കിടക്കുന്നു… ഒന്ന് ഉറക്കെ പൊട്ടിക്കരയാൻ കഴിഞ്ഞെങ്കിൽ…
അങ്ങനെ നോക്കിയിരിക്കുമ്പോഴാണ് മേശയുടെ താഴെ ആരോ കൊണ്ടു വച്ചിരിക്കുന്ന തൻറെ ബാഗ് കണ്ടത്.. അവൾ വേഗം പോയി ബാഗ് തുറന്നു എന്നിട്ട് അതിൽ ഉണ്ടായിരുന്ന തന്റെ ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്തു.. ഫോൺ ഓൺ ചെയ്തതും ഒരായിരം വിവാഹ ആശംസകൾ വന്നു നിറഞ്ഞു.. അതിൽ ഡിപി ഇല്ലാതെ ഒരു അക്കൗണ്ടിൽ നിന്ന് വന്ന മെസ്സേജ് കണ്ടു വിനുവേട്ടൻ.. അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.. ആ നമ്പർ ആരോ ബ്ലോക്ക് ചെയ്തിരുന്നു എങ്കിലും ആ ഒരു ഫോൺ നമ്പർ അവൾക്ക് മനപാഠമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…