ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ഇടയിൽ പലതരത്തിലുള്ള വേദനകൾ മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾ ഒരുപാട് ഉണ്ട്.. അത് ചിലപ്പോൾ കാൽമുട്ടുകൾക്ക് ഉള്ള വേദനകൾ ആയിരിക്കാം അല്ലെങ്കിൽ നമ്മുടെ കഴുത്തിന് ഉണ്ടാകുന്ന വേദനകൾ ആയിരിക്കാം.. സ്പോണ്ടിലോസിസ് പോലുള്ള പ്രശ്നങ്ങൾ ആയിരിക്കാം.. ചിലപ്പോൾ നടുവേദന വരെ ആയിരിക്കാം..
അതുപോലെതന്നെ ക്ലിനിക്കിലേക്ക് പരിശോധനയ്ക്ക് വരുമ്പോൾ പല ആളുകളും അവരുടെ കാലുകളിൽ ഉണ്ടാകുന്ന ഉപ്പൂറ്റി വേദന ഒരു വലിയ പ്രശ്നമായിട്ട് പറയാറുണ്ട്.. അത് ചിലപ്പോൾ ചെറുപ്പക്കാർ എന്നോ അല്ലെങ്കിൽ പ്രായമുള്ള ആളുകൾ എന്നും വ്യത്യാസമില്ലാതെ തന്നെ പലരിലും ഈ ഉപ്പൂറ്റി വേദന പലവിധ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും ഉണ്ടാക്കാറുണ്ട്.. ഇതിൻറെ ഓരോ കാരണങ്ങളെക്കുറിച്ച് നോക്കുമ്പോൾ ഒന്നില്ലെങ്കിൽ ബോൺ റിലേറ്റഡ് ആയിരിക്കും.
അതല്ലെങ്കിൽ നർവ് റിലേറ്റഡ് ആയിരിക്കും അതായത് നാഡികളുടെ പ്രശ്നങ്ങൾ കൊണ്ട്.. ഈ രണ്ടു പ്രശ്നങ്ങൾ കൊണ്ടാണ് പൊതുവെ കൂടുതലും രോഗങ്ങൾ വരുന്നത്.. അതായത് ഒന്നില്ലെങ്കിൽ ന്യൂറോ റിലേറ്റഡ് ആയിരിക്കും അല്ലെങ്കിൽ ഓർത്തോ റിലേറ്റഡ് ആയിരിക്കും.. അതുപോലെതന്നെ ശരീരഭാരം കൂടുതലുള്ള ആളുകള് അത് കുറച്ചു നിർത്താൻ കൂടുതലും ശ്രദ്ധിക്കുക.. നമ്മൾ ഈ കാർബോഹൈഡ്രേറ്റ് അതുപോലെ തന്നെ ഷുഗർ എന്നിവ ഒരുപാട് കഴിക്കുന്നത് ഒഴിവാക്കി നിർത്തിയാൽ തന്നെ ഇത്തരം പ്രശ്നങ്ങൾ എല്ലാം ഒരു പരിധിവരെ നമുക്ക് തടഞ്ഞു നിർത്താൻ അല്ലെങ്കിൽ കുറയ്ക്കാൻ സാധിക്കും..
ഇത്തരത്തിൽ ഒബിസിറ്റി ഒക്കെ ഉണ്ടാകുന്നത് ഒരുപാട് പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകാൻ കാരണമായി മാറുന്നു.. ചില ആളുകൾക്ക് വൈറ്റമിൻ b12 ഡെഫിഷ്യൻസ് കൊണ്ട് ന്യൂറോപ്പതീ സംബന്ധമായ പ്രശ്നങ്ങൾ വരാറുണ്ട്.. ഇത്തരം ഞരമ്പ് സംബന്ധമായ പ്രശ്നങ്ങൾക്ക് നമ്മൾ ചെയ്യേണ്ടത് അതിനുള്ള ശരിയായ സപ്ലിമെൻറ് എടുക്കുകയും കൂടാതെ ശരിയായ വ്യായാമങ്ങളും ചെയ്യേണ്ടത് ആവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…