ജീവിതശൈലിയുമായി ബന്ധപ്പെട്ട് ആളുകളിൽ കണ്ടു വരുന്ന പ്രധാനപ്പെട്ട രോഗങ്ങളും അതിൻറെ കോംപ്ലിക്കേഷൻസും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രഷർ പ്രമേഹം കൊളസ്ട്രോള് പൈൽസ് യൂറിക്കാസിഡ് ഉറക്കമില്ലായ്മ തുടങ്ങിയ ഒരുപാട് രോഗങ്ങൾ ജീവിതശൈലിയുടെ ഭാഗമായിട്ട് ആളുകൾക്ക് വരാറുണ്ട്.. നമുക്ക് ചില രോഗങ്ങൾ വരുന്നത് ഒരു പരിധിവരെ നമ്മളെക്കൊണ്ട് തടുക്കാൻ കഴിയില്ല.. ഉദാഹരണമായി പറയുകയാണെങ്കിൽ അച്ഛനെ കഷണ്ടി ഉണ്ടെങ്കിൽ മകന് അത് വരാതിരിക്കാൻ ആയി തടയാൻ നമുക്ക് കഴിയില്ല.

കാരണം മകനും അത് വരാൻ സാധ്യതയുണ്ട്.. അതുപോലെതന്നെ ചില രോഗങ്ങൾ അവർക്ക് പാരമ്പര്യമായി പോലും വരാവുന്നതാണ്.. എന്നാൽ ജീവിതശൈലി രോഗങ്ങൾ എന്നു പറയുന്നത് നമ്മൾ വഴിയേ പോകുന്ന വയ്യ വേലികളെ സൈക്കിൾ എടുത്തിട്ട് പോയി പുറകെ ചെന്ന് കൂട്ടിക്കൊണ്ടു വരുന്നത് പോലെയാണ്.. നമ്മുടെ ശ്രദ്ധയില്ലായ്മ കൊണ്ടും അതുപോലെ ജീവിതശൈലിയിലെ അപാകതകൾ കൊണ്ട് വരുന്ന രോഗങ്ങളാണ് ഇവയെല്ലാം..

നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അതായത് നമ്മുടെ വീട്ടിൽ വരുന്നുണ്ട് നമ്മുടെ ഡൈനിങ് ടേബിൾ ഇരുന്നുകൊണ്ട് നമ്മുടെ അടുക്കളയിൽ അല്ലെങ്കിൽ അടുക്കള തോട്ടത്തിൽ ഇരുന്നുകൊണ്ട് ആശുപത്രികളിൽ പോകാതെ തന്നെ നമുക്ക് അവയെല്ലാം നിയന്ത്രിക്കാൻ സാധിക്കും.. അപ്പോൾ ഇത്തരം വിഷയങ്ങളെ കുറിച്ചാണ് ഇന്നീ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. പണ്ടൊക്കെ ആളുകൾക്ക്.

കൂടുതലും അസുഖം വന്നുകൊണ്ടിരുന്നത് പട്ടിണി കിടന്നിട്ട് അല്ലെങ്കിൽ ആവശ്യത്തിനുള്ള പ്രോട്ടീൻ അല്ലെങ്കിൽ വൈറ്റമിൻസ് ഒന്നും ലഭിക്കാത്തത് കൊണ്ടൊക്കെയാണ്.. അതല്ലെങ്കിൽ കഠിനമായ വെയിലും ദാഹവും എല്ലാം സഹിച്ചുകൊണ്ടുള്ള രോഗങ്ങൾ ആയിരിക്കും.. അതല്ലെങ്കിൽ ചികിത്സകൾ ഇല്ലാത്ത വസൂരി പോലുള്ള രോഗങ്ങൾ ആയിരിക്കാം.. ഇന്ന് ഒട്ടുമിക്ക രോഗങ്ങൾക്കും നല്ല നല്ല ചികിത്സാരീതികൾ ഉണ്ട്.. കാരണം നമ്മുടെ വൈദ്യശാസ്ത്രം ഇന്ന് ഒരുപാട് പുരോഗമിച്ചിട്ടുണ്ട്..പക്ഷേ ഇന്ന് മനുഷ്യർ കൂടുതലും രോഗികൾ ആകുന്നത് അമിതമായ ഭക്ഷണരീതി ക്രമങ്ങൾ കൊണ്ട് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *